മാം​ഗോ ഫെ​സ്റ്റി​ന് മ​റൈ​ന്‍​ഡ്രൈ​വി​ല്‍ തു​ട​ക്കം
Saturday, May 27, 2023 1:03 AM IST
കൊ​ച്ചി: അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ പ്ര​മോ​ഷ​ണ​ല്‍ സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​മ്പ​താ​മ​ത് മാം​ഗോ ഫെ​സ്റ്റി​ന് മ​റൈ​ന്‍ ഡ്രൈ​വ് ഹെ​ലി​പ്പാ​ഡ് ഗ്രൗ​ണ്ടി​ല്‍ തു​ട​ക്ക​മാ​യി. ജൂ​ണ്‍ നാ​ലു​വ​രെ നീ​ണ്ടു​നി​ല്‍​ക്കു​ന്ന ഫെ​സ്റ്റി​ല്‍ ഇ​ന്ത്യ​യ്ക്ക​ക​ത്തും പു​റ​ത്തു​മു​ള്ള നൂ​റി​ലേ​റെ വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളി​ലു​ള്ള മാ​മ്പ​ഴ​ങ്ങ​ളാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​നും വി​ല്പ​ന​യ്ക്കു​മാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
പ​രി​ചി​ത ഇ​നം മാ​മ്പ​ഴ​ങ്ങ​ള്‍​ക്ക് പു​റ​മേ റോ​ഹാ​ന്‍, കേ​സ​ര്‍, ആ​ന​ത്ത​ല​വ​ട്ടം, അ​ന്‍​വ​ര്‍, റൂ​മാ​നി, തു​ട​ങ്ങി വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളും പ്ര​ദ​ര്‍​ശ​ന​ത്തി​നു​ണ്ടാ​കും. കേ​ര​ള​ത്തി​ന് പു​റ​ത്തു​വി​ള​ഞ്ഞ മാ​മ്പ​ഴ​ങ്ങ​ള്‍ പ്ര​കൃ​തി​ദ​ത്ത​മാ​യി പ​ഴു​പ്പി​ച്ചാ​ണ് മേ​ള​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത്. കൂ​ടാ​തെ മാ​വി​ന്‍ തൈ​ക​ളു​ടെ​യ​ട​ക്കം എ​ല്ലാ ഫ​ല​വൃ​ക്ഷ​തൈ​ക​ള്‍ ല​ഭി​ക്കു​ന്ന ന​ഴ്‌​സ​റി​യും പ്ര​ദ​ര്‍​ശ​ന ന​ഗ​രി​യി​ല്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.
മാ​മ്പ​ഴ തീ​റ്റ മ​ത്സ​രം, മാ​മ്പ​ഴ വി​ഭ​വ​ങ്ങ​ളു​ടെ പാ​ച​ക മ​ത്സ​രം എ​ന്നി​വ​യും ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കും. 50 രൂ​പ​യാ​ണ് പ്ര​വേ​ശ​ന ഫീ​സ്. ആ​റു വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യം. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഹൈ​ബി ഈ​ഡ​ന്‍ എം​പി മാം​ഗോ ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​വി​ലെ 11 മു​ത​ല്‍ രാ​ത്രി ഒ​മ്പ​ത് വ​രെ​യാ​ണ് പ്ര​വേ​ശ​നം.