മൂ​വാ​റ്റു​പു​ഴ​യി​ൽ നി​ന്ന് കോ​ത​മം​ഗ​ല​ത്തേ​ക്ക് ലോം​ഗ് മാ​ർ​ച്ച് ഇന്ന്
Saturday, May 27, 2023 1:03 AM IST
കോ​ത​മം​ഗ​ലം: വ​ന്യ​മൃ​ഗ ശ​ല്യം ഉ​ൾ​പ്പെ​ടെ ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് മൂ​വാ​റ്റു​പു​ഴ​യി​ൽ നി​ന്ന് കോ​ത​മം​ഗ​ല​ത്തേ​ക്ക് ലോം​ഗ് മാ​ർ​ച്ച് ന​ട​ത്തും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ബു തെ​ക്കും​പു​റം നേ​തൃ​ത്വം നല്കും.
എ​ൽ​ഡി​എ​ഫ് പ്ര​ക​ട​ന​പ​ത്രി​കയിലെ വാ​ഗ്ദാ​നം പാ​ലി​ച്ചു റ​ബ​റി​ന് 250 രൂ​പ ത​റ​വി​ല നി​ശ്ച​യി​ക്കു​ക, നാ​ളി​കേ​ര​ത്തി​ന്‍റെ താ​ങ്ങു​വി​ല 42 രൂ​പ​യാ​യി ഉ​യ​ർ​ത്തു​ക, നെ​ല്ല് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ർ​ഷി​ക ഉ​ത്പന്ന​ങ്ങ​ളു​ടെ സം​ഭ​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കു​ക, വ​ന്യ​മൃ​ഗ ശ​ല്യം ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കു​ക, ക​ർ​ഷ​ക​ർ എ​ടു​ത്തി​ട്ടു​ള്ള വാ​യ്പ​ക​ളു​ടെ തി​രി​ച്ച​ട​വ് കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ക്കു​ക, പ​ലി​ശ എ​ഴു​തി​ത്ത​ള്ളു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ലോം​ഗ് മാ​ർ​ച്ച് ന​ട​ത്തു​ന്ന​ത്.
കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ കെ.​എം. ജോ​ർ​ജി​ന്‍റെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ ശേ​ഷം മൂ​വാ​റ്റു​പു​ഴ കെഎ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നി​ൽ നി​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നാ​ണ് മാ​ർ​ച്ച് ആ​രം​ഭി​ക്കു​ക. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭ ഓ​ഫീ​സി​ന് എ​തി​ർ​വ​ശ​മു​ള്ള ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ പി.​സി. തോ​മ​സ്, മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, ജോ​യ് എ​ബ്ര​ഹാം, ടി.​യു. കു​രു​വി​ള, ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.