ആ​ന​യ്ക്കും പാ​പ്പാ​നും വി​ശ്ര​മം ഉ​റ​പ്പാ​ക്ക​ണം: ഹൈ​ക്കോ​ട​തി
Saturday, May 27, 2023 1:03 AM IST
കൊ​ച്ചി: ഉ​ത്സ​വ​കാ​ല​ത്ത് ആ​ന​ക​ളെ ഒ​രു ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് മ​റ്റൊ​രു ക്ഷേ​ത്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മ്പോ​ള്‍ ആ​ന​യ്ക്കും പാ​പ്പാ​നും മ​തി​യാ​യ വി​ശ്ര​മം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. സ​ര്‍​ക്കാ​ര്‍ ഇ​ത് ഉ​റ​പ്പാ​ക്കാ​ന്‍ ജി​ല്ലാത​ല​ത്തി​ല്‍ നി​രീ​ക്ഷ​ണ സ​മി​തി​ക​ള്‍​ക്ക് രൂ​പം ന​ല്‍​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ര്‍ദേശി​ച്ചി​ട്ടു​ണ്ട്. എ​ഴു​ന്ന​ള്ള​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ആ​ന​ക​ള്‍​ക്ക് കു​ളി​ക്കാ​ന്‍ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ വ​ലി​യ ടാ​ങ്കു​ക​ളോ കു​ള​ങ്ങ​ളോ നി​ര്‍​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സൊ​സൈ​റ്റി ഫോ​ര്‍ എ​ലി​ഫ​ന്‍റ് വെ​ല്‍​ഫെ​യ​ര്‍ എ​ന്ന സം​ഘ​ട​ന ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​വി. ഭ​ട്ടി, ജ​സ്റ്റീ​സ് ബ​സ​ന്ത് ബാ​ലാ​ജി എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് ഈ ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യ​ത്. ഹ​ര്‍​ജി​യി​ല്‍ സ​ര്‍​ക്കാ​രി​നു പു​റ​മേ തി​രു​വി​താം​കൂ​ര്‍, കൊ​ച്ചി, മ​ല​ബാ​ര്‍, ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡു​ക​ള്‍​ക്കു നോ​ട്ടീ​സ് ന​ല്‍​കാ​നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.
ചൂ​ട് കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ആ​ന​ക​ള്‍​ക്കു കു​ളി​ക്കാ​ന്‍ വ​ലി​യ ടാ​ങ്കു​ക​ള്‍ നി​ര്‍​മി​ക്ക​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം. ഹോ​സ് ഉപ​യോ​ഗി​ച്ച് പൈ​പ്പി​ല്‍ നി​ന്ന് വെ​ള്ളം ആ​ന​യു​ടെ മേ​ല്‍ ത​ളി​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍ ചെ​യ്യു​ന്ന​ത്. ഇ​തു പ​ര്യാ​പ്ത​മ​ല്ലെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. ത​മി​ഴ്നാ​ട്ടി​ല്‍ ആ​ന​ക​ള്‍​ക്കാ​യി 10 മീ​റ്റ​ര്‍ നീ​ള​വും 10 മീ​റ്റ​ര്‍ വീ​തി​യും ഒ​ന്ന​ര മു​ത​ല്‍ ര​ണ്ടു മീ​റ്റ​ര്‍ വ​രെ ആ​ഴ​വു​മു​ള്ള ടാ​ങ്കു​ക​ള്‍ നി​ര്‍​മി​ക്ക​ണ​മെ​ന്ന് ച​ട്ട​മു​ണ്ട്. മാ​ത്ര​മ​ല്ല, കു​റ​ഞ്ഞ​തു മൂ​ന്നു മ​ണി​ക്കൂ​ര്‍ വ​രെ ആ​ന​ക​ളെ ഇ​തി​ല്‍ കു​ളി​പ്പി​ക്ക​ണ​മെ​ന്നും ച​ട്ട​ത്തി​ല്‍ പ​റ​യു​ന്നു. ഇ​ത്ത​ര​മൊ​രു ച​ട്ടം കേ​ര​ള​ത്തി​ൽ ഇ​ല്ലാ​ത്ത​തി​നാ​ല്‍ വി​ഷ​യ​ത്തി​ല്‍ ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍റെ വാ​ദം. ഹ​ര്‍​ജി ജൂ​ലൈ 26നു ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.