കെ ​ഫോ​ണ്‍: ജില്ലയിൽ മണ്ഡലം അടിസ്ഥാനത്തിലും ഉദ്ഘാടനം
Saturday, May 27, 2023 1:03 AM IST
കൊ​ച്ചി: കേ​ര​ള ഫൈ​ബ​ര്‍ ഒ​പ്റ്റി​ക് നെ​റ്റ്‌​വ​ര്‍​ക്ക് (കെ ​ഫോ​ണ്‍ ) സം​സ്ഥാ​നത​ല ഉ​ദ്ഘാ​ട​ന​നോ​ട​നു​ബ​ന്ധി​ച്ച് ജൂ​ണ്‍ അ​ഞ്ചി​ന് ജി​ല്ല​യി​ല്‍ 14 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ക്കും.
അ​ന്നു​ച്ച​യ്ക്ക് മൂ​ന്നി​ന് പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കും. സം​സ്ഥാ​നത​ല ഉ​ദ്ഘാ​ട​നം വൈ​കി​ട്ട് നാ​ലി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ര്‍​വ​ഹി​ക്കും. മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ലെ പ​രി​പാ​ടി​ക​ളു​ടെ ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍.എ​സ്.കെ. ​ഉ​മേ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓ​ണ്‍​ലൈ​ന്‍ യോ​ഗം ചേ​ര്‍​ന്നു. എ​ഡി​എം എ​സ്.​ ഷാ​ജ​ഹാ​ന്‍, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യ​ക്ഷ​ര്‍, സെ​ക്ര​ട്ട​റി​മാ​ര്‍, കെ-​ഫോ​ണ്‍ ജി​ല്ലാ കോ -ഓ​ർഡി​നേ​റ്റ​ര്‍, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ കേ​ര​ള മി​ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍, കെഎ​സ്ഇബി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.