നിര്‍ത്തിയിട്ടിരുന്ന ബോട്ട് ഭാഗികമായി കത്തിനശിച്ചു
Saturday, May 27, 2023 1:06 AM IST
കൊ​ച്ചി: താ​ന്തോ​ണി​ത്തു​രു​ത്തി​നു സ​മീ​പ​ത്തെ സാ​ന്‍​ഡ​ല്‍​വു​ഡ് ഐ​ല​ന്‍​ഡി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന യാ​ത്രാ ബോ​ട്ടി​നു തീ​പി​ടി​ച്ചു. വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ബോ​ട്ടാ​ണ് ഭാ​ഗി​ക​മാ​യി ക​ത്തി ന​ശി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം. വ​ടു​ത​ല സ്വ​ദേ​ശി ഡെ​ന്നി അ​ല​ക്‌​സ് എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഐ​ല​ന്‍​ഡ് ഡി ​കൊ​ച്ചി എ​ന്ന ബോ​ട്ടി​നാ​ണ് തീ ​പി​ടി​ച്ച​ത്. ഈ ​സ​മ​യം ബോ​ട്ടി​ല്‍ ആ​രു​മി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി.

വി​വ​രം അ​റി​ഞ്ഞ് നാ​ട്ടു​കാ​രും കോ​സ്റ്റ​ല്‍ പോ​ലീ​സും മു​ള​വു​കാ​ട് പോ​ലീ​സും ക്ല​ബ് റോ​ഡി​ല്‍ നി​ന്നു​ള്ള ഫ​യ​ര്‍ ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി. മു​ക്കാ​ല്‍ മ​ണി​ക്കൂ​റി​ന​കം തീ​യ​ണ​യ്ക്കാ​യി. നാ​ലു മാ​സം മു​മ്പ് കൊ​ച്ചി സ്വ​ദേ​ശി​യി​ല്‍ നി​ന്നു​മാ​ണ് ഡെ​ന്നി ബോ​ട്ട് വാ​ങ്ങി​യ​ത്. പ്ര​ദേ​ശ​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി എ​ത്തു​ന്ന​വ​ര്‍ അ​വി​ടെ കൊ​തു​കു​തി​രി ക​ത്തി​ക്കു​ന്ന പ​തി​വു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

അ​തി​ല്‍ നി​ന്ന് തീ ​പ​ട​ര്‍​ന്ന​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം. ബോ​ട്ടി​ന്‍റെ മു​ക​ള്‍ ഭാ​ഗ​വും സീ​റ്റു​ക​ളും ക​ത്തി​ന​ശി​ച്ചു. പ​ത്തു ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് മു​ള​വു​കാ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.