ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ യു​വാ​വ് മു​ങ്ങി മ​രി​ച്ചു
Saturday, May 27, 2023 10:36 PM IST
കാ​ക്ക​നാ​ട്: യു​വാ​വ് ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു. ക​രു​മ​ക്കാ​ട് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന് സ​മീ​പം പു​തി​വാം​മൂ​ല​യി​ൽ മ​നോ​ജ് താ​യി (43) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ യു​വാ​വി​നെ കാ​ണാ​നി​ല്ലെ​ന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് തൃ​ക്കാ​ക്ക​ര പോ​ലീ​സ് മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക്ഷേ​ത്ര​ക്കു​ള​ത്തി​ന് സ​മീ​പം മൊ​ബൈ​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് തൃ​ക്കാ​ക്ക​ര ഫ​യ​ർ ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം കാ​ക്ക​നാ​ട് സ​ണ്‍​റൈ​സ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. മ​നോ​ജ് ചു​ഴ​ലി രോ​ഗ​ബാ​ധി​ത​നാ​ണ്. ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ ചൂ​ണ്ട ഇ​ടാ​ൻ പോ​യ​തെ​ന്നാ​ണ് സൂ​ച​ന. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം നാ​ളെ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. അ​ച്ഛ​ൻ: താ​യി. അ​മ്മ: രാ​ജ​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ര​ളി, വി​ജ​യ​ൻ, പ​രേ​ത​നാ​യ ബോ​സ്, പ​രേ​ത​നാ​യ അ​നി.