പ​ഞ്ച​ഗു​സ്തി​യി​ൽ കൈ​ക്ക​രു​ത്ത് തെ​ളി​യി​ച്ച് എ​ബി​ൻ
Sunday, May 28, 2023 3:21 AM IST
മൂ​വാ​റ്റു​പു​ഴ : ജ​മ്മു​കാ​ഷ്മീ​രി​ൽ ന​ട​ന്ന പ​ഞ്ച​ഗു​സ്തി​യി​ൽ കൈ​ക്ക​രു​ത്ത് തെ​ളി​യി​ച്ച് മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി എ​ബി​ൻ. ജ​മ്മു​ക​ശ്മീ​ർ ശ്രീ​ന​ഗ​റി​ൽ ന​ട​ന്ന പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ത്തി​ൽ പെ​രു​ന്പ​ല്ലൂ​ർ കൊ​ല്ലം​മ്മാ​വു​ടി​യി​ൽ എ​ബി​ൻ കു​ര്യ​നാ​ണ് മ​ത്സ​രി​ച്ച ര​ണ്ടു​വി​ഭാ​ഗ​ങ്ങ​ളി​ലും സ്വ​ർ​ണം നേ​ടി​യ​ത്.

90 കി​ലോ വി​ഭാ​ഗ​ത്തി​ൽ ഇ​ട​ത്-​വ​ല​ത് കൈ ​ഇ​ന​ത്തി​ലാ​ണ് 35കാ​ര​ൻ സ്വ​ർ​ണ​മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ​ത്. ബി​സ​ന​സു​കാ​ര​നാ​യ എ​ബി​ൻ ക​ഴി​ഞ്ഞ 13 വ​ർ​ഷ​മാ​യി പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ത്തി​ൽ ദേ​ശീ​യ ജേ​താ​വാ​ണ്. ഇ​ന്തോ​നേ​ഷ്യ​യി​ൽ ന​ട​ന്ന ഇ​ന്‍റ​ർ​നാ​ഷ്ണ​ൽ മ​ത്സ​ര​ത്തി​ൽ വെ​ള്ളി മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളി​ൽ സ്വ​ർ​ണ​മെ​ഡ​ലു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട് എ​ബി​ൻ. ഭാ​ര്യ : ജാ​ക്വി​ലി​ൻ. മ​ക​ൻ : എ​ഡ്വി​ൻ.