കോ​ത​മം​ഗ​ലം താ​ലൂ​ക്കി​ൽ 51 പേ​ർ​ക്കു കൂ​ടി പ​ട്ട​യം
Sunday, May 28, 2023 3:21 AM IST
കോ​ത​മം​ഗ​ലം: താ​ലൂ​ക്കി​ൽ 51 പേ​ർ​ക്കു കൂ​ടി പ​ട്ട​യം അ​നു​വ​ദി​ക്കു​വാ​ൻ തീ​രു​മാ​നം. താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ന​ട​ന്ന ലാ​ൻ​ഡ് അ​സൈ​ൻ​മെ​ന്‍റ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ 51 അ​പേ​ക്ഷ​ക​ൾ​ക്കാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. കു​ട്ട​ന്പു​ഴ വി​ല്ലേ​ജ്-46, ഇ​ര​മ​ല്ലൂ​ർ വി​ല്ലേ​ജ്-​ര​ണ്ട്, പ​ല്ലാ​രി​മം​ഗ​ലം-​ഒ​ന്ന്, തൃ​ക്കാ​രി​യൂ​ർ-​ര​ണ്ട് എ​ന്നി​ങ്ങ​നെ നാ​ല് വി​ല്ലേ​ജു​ക​ളി​ൽ​നി​ന്നു​ള്ള അ​പേ​ക്ഷ​ക​ളാ​ണ് ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച​ത്.

യോ​ഗ​ത്തി​ൽ ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കാ​ന്തി വെ​ള്ള​ക്കൈ​യ്യ​ൻ, മാ​മ​ച്ച​ൻ ജോ​സ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ റാ​ണി​ക്കു​ട്ടി ജോ​ർ​ജ്, റ​ഷീ​ദ സ​ലിം, ത​ഹ​സീ​ൽ​ദാ​ർ റെ​യ്ച്ച​ൽ കെ. ​വ​ർ​ഗീ​സ്, എ​ൽ​ആ​ർ ത​ഹ​സീ​ൽ​ദാ​ർ കെ.​എം. നാ​സ​ർ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.