ഡ്രീം ​വി​ല്ല​ക​ളു​ടെ താ​ക്കോ​ൽ കൈ​മാ​റി
Sunday, May 28, 2023 6:41 AM IST
കാ​ക്ക​നാ​ട് : നി​ലം​പ​തി​ഞ്ഞി​മു​ക​ളി​ൽ ല​ക്ഷം വീ​ട് കോ​ള​നി​യി​ലെ എ​ല്ലാ വീ​ടു​ക​ളും പു​ന​ർ​നി​ർ​മി​ച്ചു സ്ഥാ​പി​ച്ച ഡ്രീം ​വി​ല്ല​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ താ​ക്കോ​ൽ കൈ​മാ​റി. പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഉ​മ തോ​മ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ്രീം ​വി​ല്ല​യു​ടെ നാ​മ​ക​ര​ണം ഹൈ​ബി ഈ​ഡ​ൻ എം​പി നി​ർ​വ​ഹി​ച്ചു.

കു​ടി​വെ​ള്ള പ​ദ്ധ​തി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ അ​ജി​ത ത​ങ്ക​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ എ.​എ.​ ഇ​ബ്രാ​ഹിം​കു​ട്ടി, സ്ഥി​രംസ​മി​തി ചെ​യ​ർ​മാ​ൻ​മാ​രാ​യ നൗ​ഷാ​ദ് പ​ല്ല​ച്ചി, ഉ​ണ്ണി കാ​ക്ക​നാ​ട്, സ്മി​ത സ​ണ്ണി, സു​നീ​റ ഫി​റോ​സ്, കൗ​ൺ​സി​ല​ർ​മാ​രാ​യ എം.​ഒ.​ വ​ർ​ഗീ​സ്, ഷാ​ജി വാ​ഴ​ക്കാ​ല, ന​ഗ​ര​സ​ഭ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ പി.​കെ.​ ഹ​രി​ദാ​സ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ല​ക്ഷംവീ​ട് കോ​ള​നി​യാ​ണ് വി​ല്ല​യാ​ക്കി​യ​ത്.

ഓ​ടു മേ​ഞ്ഞ 16 ഇ​ര​ട്ട വീ​ടു​ക​ൾ പു​ന​ർ നി​ർ​മി​ച്ച് ഒ​റ്റ വീ​ടു​ക​ളാ​ക്കി ഓ​ടി​ട്ട വീ​ടു​ക​ൾ പൂ​ർ​ണ​മാ​യി പൊ​ളി​ച്ചു മാ​റ്റി​യാ​ണ് പു​ന​ർ​നി​ർ​മി​ച്ച​ത്.​ ന​ഗ​ര​സ​ഭാ ഫ​ണ്ടും വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ സിഎ​സ്ആ​ർ ഫ​ണ്ടും ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം പൂ​ത്തി​യാ​ക്കി​യ​ത്.