വൈപ്പിൻ മണ്ഡലം തീരസദസ് : 464 അ​പേ​ക്ഷ​ക​ളി​ൽ 147 എ​ണ്ണം തീ​ർ​പ്പാ​ക്കി
Sunday, May 28, 2023 6:44 AM IST
വൈ​പ്പി​ൻ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫി​ഷ​റീ​സ് വ​കു​പ്പ് വൈ​പ്പി​ൻ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച തീ​ര​സ​ദ​സി​ൽ 147 അ​പേ​ക്ഷ​ക​ൾ തീ​ർ​പ്പാ​ക്കി. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഓ​ൺ​ലൈ​നാ​യി ല​ഭി​ച്ച 423 അ​പേ​ക്ഷ​ക​ൾ ഉ​ൾ​പ്പെ​ടെ 464 അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ച​ത്. ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഞാ​റ​ക്ക​ൽ മാ​ഞ്ഞൂ​രാ​ൻ ഹാ​ളി​ലാ​ണ് തീ​ര​സ​ദ​സ് സം​ഘ​ടി​പ്പി​ച്ച​ത്.

പ​ട്ട​യം ല​ഭി​ക്കു​ന്ന​തി​നു ല​ഭി​ച്ച 14 അ​പേ​ക്ഷ​ക​ളി​ലും ഭൂ​മി പോ​ക്കു വ​ര​വ് ചെ​യ്യാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യി​ലും റ​വ​ന്യൂ വ​കു​പ്പു​മാ​യി ആ​ലോ​ചി​ച്ച് അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്കും. ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ നേ​രി​ടു​ന്ന കാ​ല​താ​മ​സ​വും ഉ​ന്ന​യി​ച്ച് ല​ഭി​ച്ച 22 പ​രാ​തി​ക​ൾ പ്ര​ത്യേ​ക​മാ​യി പ​രി​ഗ​ണി​ക്കും. എ​ള​ങ്കു​ന്ന​പ്പു​ഴ​യു​ടെ ന​വീ​ക​ര​ണ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും.

വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റു​ന്ന​തു മൂ​ലം ഉ​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ടം പ​രി​ഹ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ച 23 അ​പേ​ക്ഷ​ക​ളി​ൽ വീ​ര​ൻ​പു​ഴ​യു​ടെ ആ​ഴം കൂ​ട്ടു​ന്ന​തി​നും കാ​യ​ലി​ലെ​യും തോ​ടു​ക​ളി​ലെ​യും മ​ണ​ലും ച​ളി​യും നീ​ക്കം ചെ​യ്യു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പാ​തി​വ​ഴി​യി​ൽ നി​ല​ച്ച കാ​ളമു​ക്ക് ഫി​ഷ് ലാ​ൻ​ഡിംഗ് സെ​ന്‍റ​ർ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ൽ റ​വ​ന്യൂ വ​കു​പ്പി​ൽനി​ന്നും സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ഫി​ഷ് ലാ​ൻഡിംഗ് സെ​ന്‍ററി​ലേ​ക്ക് വ​ഴി, പാ​ർ​ക്കിം​ഗ് ഏ​രി​യ എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​ത്തി​നു​ള്ള ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​ക്കി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റിംഗ് വ​കു​പ്പി​നു മ​ന്ത്രി നി​ർ​ദേശം ന​ൽ​കി.ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണം, തീ​ര​ദേ​ശ സം​ര​ക്ഷ​ണം, പു​ലി​മു​ട്ട് സ്ഥാ​പി​ക്ക​ൽ, തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ല​ഭി​ച്ച 54 അ​പേ​ക്ഷ​ക​ളി​ൽ മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി തീ​രു​മാ​ന​മെ​ടു​ക്കും. തീ​ര​ദേ​ശ ഹൈ​വേ നി​ർ​മാണം അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റു​ന്ന​തി​ന് 19 നി​വേ​ദ​നം ല​ഭി​ച്ചു. സ​ർ​ക്കാ​ർ ത​ല​ത്തി​ൽ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കും.