മാം​ഗോ ഫെ​സ്റ്റി​ല്‍ താ​ര​മാ​യി ‘അ​മ്മി​ണി’
Monday, May 29, 2023 1:02 AM IST
കൊ​ച്ചി: അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ പ്രൊ​മോ​ഷ​ണ​ല്‍ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​റൈ​ന്‍​ഡ്രൈ​വ് ഹെ​ലി​പ്പാ​ഡ് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന മാം​ഗോ ഫെ​സ്റ്റി​ല്‍ താ​ര​മാ​യി ‘അ​മ്മി​ണി’. അ​ച്ചാ​റി​ടു​ന്ന​തി​ന് മി​ക​ച്ച ഇ​നം മാ​ങ്ങ​യാ​യ അ​മ്മി​ണി​യു​ടെ പേ​ര് കേ​ട്ട് മ​ല​യാ​ളി​യാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ക്കേ​ണ്ട. അ​മ്മി​ണി ബം​ഗാ​ളി​യാ​ണ്.

അ​ച്ചാ​ര്‍ നി​ര്‍​മാ​ണ ക​മ്പ​നി​ക​ള്‍ വ്യാ​പ​ക​മാ​യി സം​ഭ​രി​ക്കു​ന്ന​തു​കൊ​ണ്ട് സാ​ധാ​ര​ണ വി​പ​ണി​യി​ല്‍ ഇ​ത് ല​ഭി​ക്കാ​റി​ല്ല. ബം​ഗാ​ളി​ല്‍ ഗു​ലാ​ബ് ഖാ​സ് എ​ന്നാ​ണ് ഈ ​മാ​മ്പ​ഴം അ​റി​യ​പ്പെ​ടു​ന്ന​ത്. ഒ​രു മാ​ങ്ങ ത​ന്നെ മൂ​ന്നോ നാ​ലോ കി​ലോ തൂ​ക്കം വ​രും. കി​ലോ​യ്ക്ക് 360 നി​ര​ക്കി​ല്‍ മാം​ഗോ ഫെ​സ്റ്റി​ല്‍ ഇ​ത് ല​ഭി​ക്കും.

അ​മ്മി​ണി​യെ കൂ​ടാ​തെ വി​ദേ​ശ​ത്തു​നി​ന്ന് കൊ​ണ്ടു​വ​ന്ന​ത​ട​ക്കം അ​റു​പ​തി​ലേ​റെ വ്യ​ത്യ​സ്ത​യി​നം മാ​മ്പ​ഴ​ങ്ങ​ള്‍ ഇ​വി​ടെ ല​ഭ്യ​മാ​ണ്. മാം​ഗോ ഫെ​സ്റ്റ് ജൂ​ണ്‍ നാ​ലി​ന് സ​മാ​പി​ക്കും.