കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രി​ക്ക് ഹൈ​ബി ഈ​ഡ​ന്‍ ക​ത്ത് ന​ല്‍​കി
Monday, May 29, 2023 1:02 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ 13 പ​ഞ്ചാ​യ​ത്തു​ക​ളെ സി​ആ​ര്‍​ഇ​സ​ഡ് കാ​റ്റ​ഗ​റി മൂ​ന്നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ ന​ട​പ​ടി തി​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രി ഭൂ​പീ​ന്ദ​ര്‍ യാ​ദ​വി​ന് ഹൈ​ബി ഈ​ഡ​ന്‍ എം​പി ക​ത്ത് ന​ല്‍​കി.
മ​ണ്ഡ​ല​ത്തി​ലെ 23 പ​ഞ്ചാ​യ​ത്തു​ക​ളെ സി​ആ​ര്‍​ഇ​സ​ഡ് കാ​റ്റ​ഗ​റി ര​ണ്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ കേ​ര​ള സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര മ​ന്ത്രാ​ല​യ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ 10 പ​ഞ്ചാ​യ​ത്തു​ക​ളെ മാ​ത്ര​മാ​ണ് കേ​ന്ദ്രം ഈ ​വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ന്‍റെ ഫ​ല​മാ​യി ആ​ല​ങ്ങാ​ട്, ചേ​ന്ദ​മം​ഗ​ലം, ചി​റ്റാ​റ്റു​ക​ര, ഏ​ഴി​ക്ക​ര, ക​ടു​ങ്ങ​ല്ലൂ​ര്‍, ക​രു​മാ​ലൂ​ര്‍, കോ​ട്ടു​വ​ള്ളി, കു​ന്നു​ക​ര, പു​ത്ത​ന്‍​വേ​ലി​ക്ക​ര, ഉ​ദ​യം​പേ​രൂ​ര്‍, വ​ട​ക്കേ​ക്ക​ര, കു​ഴി​പ്പി​ള്ളി, പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തു​ക​ളെ കാ​റ്റ​ഗ​റി മൂ​ന്നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​നാ​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​കും നേ​രി​ടേ​ണ്ടി​വ​രി​ക. ഇ​ക്കാ​ര​ണ​ങ്ങ​ളാ​ല്‍ 13 പ​ഞ്ചാ​യ​ത്തു​ക​ളെ കൂ​ടി കാ​റ്റ​ഗ​റി ര​ണ്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ക​ത്തി​ലെ ആ​വ​ശ്യം.