ഇ-​വെ​ഹി​ക്കി​ള്‍ വ്യ​വ​സാ​യ​ങ്ങ​ള്‍​ക്കാ​യി സ്‌​പെ​ഷല്‍ സോ​ണ്‍: മ​ന്ത്രി പി. ​രാ​ജീ​വ്
Monday, May 29, 2023 1:07 AM IST
കൊ​ച്ചി: ഇ-​വെ​ഹി​ക്കി​ള്‍ വ്യ​വ​സാ​യ​ങ്ങ​ള്‍​ക്കാ​യി സം​സ്ഥാ​ന​ത്ത് സ്‌​പെ​ഷ​ല്‍ സോ​ണ്‍ തു​റ​ക്കു​മെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്. സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി വാ​ഹ​ന ഉ​ട​മ​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ല​ക്‌​ട്രി​ക് വെ​ഹി​ക്കി​ള്‍​സ് ഓ​ണേ​ഴ്‌​സ് കേ​ര​ള​യു​ടെ(​ഇ​വോ​ക്) വാ​ര്‍​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ബാ​റ്റ​റി ഉ​ത്പാ​ദ​നം, ടെ​ക്‌​നോ​ള​ജി വി​ക​സ​നം തു​ട​ങ്ങി​യ വി​വി​ധ​ങ്ങ​ളാ​യ വൈ​ദ്യു​തി വാ​ഹ​ന അ​നു​ബ​ന്ധ വ്യ​വ​സാ​യ​ങ്ങ​ള്‍ പ്ര​ത്യേ​ക സോ​ണി​ല്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കാം എ​ന്ന​താ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യം വെ​ക്കു​ന്ന​ത്. കെ​എ​സ്ഇ​ബി​യു​ടെ​യും സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ വൈ​ദ്യു​തി വാ​ഹ​ന ഫാ​സ്റ്റ് ചാ​ര്‍​ജി​ങ് സ്‌​റ്റേ​ഷ​നു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ പ്രോ​ത്സാ​ഹ​നം ന​ല്‍​കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
ക​ള​മ​ശേ​രി ആ​ഷി​സ് ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സം​സ്ഥാ​ന​മൊ​ട്ടാ​കെ ഇ​വോ​ക് ആ​രം​ഭി​ക്കു​ന്ന 30 ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗ് സ്‌​റ്റേ​ഷ​നു​ക​ളു​ടെ​യും, ചാ​ര്‍​ജിം​ഗ് മൊ​ബൈ​ല്‍ അ​പ്ലി​ക്കേ​ഷ​ന്‍റെ​യും ലോ​ഞ്ച് ഹൈ​ബി ഈ​ഡ​ന്‍ എം​പി നി​ര്‍​വ​ഹി​ച്ചു. സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സു​സ്ഥി​ര ഊ​ര്‍​ജ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ​ഗ്ധ​ര്‍ പ​ങ്കെ​ടു​ത്ത വി​വി​ധ സെ​മി​നാ​റു​ക​ളും, അ​നു​ബ​ന്ധ വ്യ​വ​സാ​യ​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​ങ്ങ​ളും ന​ട​ന്നു.
ഇ​വോ​ക് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഞ്ച​ല്‍ റെ​ജി​മോ​ന്‍, സെ​ക്ര​ട്ട​റി ഡോ. ​രാ​ജ​സേ​ന​ന്‍ നാ​യ​ര്‍, ട്ര​ഷ​റ​ര്‍ എം.​ഐ. വി​ശ്വ​നാ​ഥ​ന്‍, ചാ​ര്‍​ജ്‌​മോ​ഡ് സി​ഇ​ഒ രാ​മ​നു​ണ്ണി, സം​സ്ഥാ​ന​ത്തെ നൂ​റു​ക​ണ​ക്കി​ന് ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന ഉ​ട​മ​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.