ഇ-​പോ​സ് മെ​ഷീ​ൻ ത​ക​രാ​ർ ; റേ​ഷ​ൻ വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു
Tuesday, May 30, 2023 1:00 AM IST
കോ​ത​മം​ഗ​ലം: താ​ലൂ​ക്കി​ൽ ഉ​ൾ​പ്പ​ടെ ജി​ല്ല​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ-​പോ​സ് മെ​ഷീ​ൻ ത​ക​രാ​റി​നേ​തു​ട​ർ​ന്ന് റേ​ഷ​ൻ വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു. രാ​വി​ലെ ക​ട​ക​ൾ തു​റ​ന്ന​പ്പോ​ൾ മു​ത​ൽ ഉ​ച്ച​ക്ക് അ​ട​യ്‌​ക്കും​വ​രെ ഇ-​പോ​സ് മെ​ഷീ​ൻ പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.
വൈ​കു​ന്നേ​രം നാ​ലി​ന് വീ​ണ്ടും ക​ട തു​റ​ന്ന​പ്പോ​ൾ കു​റ​ച്ചു സ​മ​യ​ത്തേ​ക്ക് വി​ത​ര​ണം ന​ട​ത്താ​നാ​യി. അ​ഞ്ചു മ​ണി​യോ​ടെ പ​ല ക​ട​ക​ളി​ലും മെ​ഷ്യ​ൻ പ​ണി​മു​ട​ക്കി. മാ​സ​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സ​ങ്ങ​ളാ​യ​തോ​ടെ റേ​ഷ​ൻ വാ​ങ്ങാ​ൻ കൂ​ടു​ത​ൽ പേ​ർ എ​ത്തി​തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പ്ര​ശ്ന​മു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ലും അ​വ​സാ​ന ദി​വ​സ​ങ്ങ​ളി​ൽ റേ​ഷ​ൻ വി​ത​ര​ണം മു​ട​ങ്ങി​യി​രു​ന്നു.