തി​രു​മാ​റാ​ടി​യി​ൽ മൂ​ന്ന് വീ​ടു​ക​ൾ ത​ക​ർ​ന്നു
Tuesday, May 30, 2023 1:00 AM IST
തി​രു​മാ​റാ​ടി: വേ​ന​ൽ മ​ഴ​യി​ലും കാ​റ്റി​ലും പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന് വീ​ടു​ക​ൾ ത​ക​ർ​ന്നു. മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ മ​രം വീ​ണാ​ണ് വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലാ​ണ് മ​രം ക​ട​പു​ഴ​കി വീ​ണ​ത്. തി​രു​മാ​റാ​ടി പു​ന്നം​കോ​ട് മ​റ്റ​ക്കാ​ട്ട് ബൈ​ജു​വി​ന്‍റെ വീ​ട് മ​രം വീ​ണ് ത​ക​ർ​ന്നു. കു​ടും​ബാം​ഗ​ങ്ങ​ൾ പ​രു​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.
തി​രു​മാ​റാ​ടി പു​ന്നം​കോ​ട് കു​ള​ത്തി​ങ്ക​ൽ സു​രേ​ഷി​ന്‍റെ വീ​ടും മ​രം വീ​ണ് ത​ക​ർ​ന്നു. വീ​ടി​ന്‍റെ പി​ൻ​വ​ശ​മാ​ണ് ത​ക​ർ​ന്ന​ത്. ആ​ളു​ക​ൾ​ക്ക് പ​രി​ക്കി​ല്ല. തി​രു​മാ​റാ​ടി ര​ണ്ടാം വാ​ർ​ഡ് മ​ണ്ണ​ത്തൂ​ർ ഈ​റ്റാ​പ്പി​ള്ളി ഭാ​ഗ​ത്ത് പു​ന്ന​ച്ചു​വ​ട്ടി​ൽ സാ​ബു വ​ർ​ഗീ​സി​ന്‍റെ വീ​ടും മ​രം വീ​ണ് ത​ക​ർ​ന്നു. വാ​ളി​യാ​പ്പാ​ടം മ​ണ്ണ​ത്തൂ​ർ റോ​ഡി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മ​ണി​മ​ല​ക്കു​ന്ന് കോ​ള​ജ് ഭാ​ഗ​ത്തും കാ​റ്റി​ൽ മ​രം വീ​ണു. അ​ഞ്ച​ൽ​പ്പെ​ട്ടി-​മൂ​വാ​റ്റു​പു​ഴ റോ​ഡി​ൽ പി​റ​മാ​ടം ഭാ​ഗ​ത്ത് മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.