നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്
Tuesday, May 30, 2023 1:03 AM IST
കോ​ത​മം​ഗ​ലം: നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. 1740 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ര​ണ്ട് പോ​ളിം​ഗ് ബൂ​ത്തു​ക​ളു​ണ്ട്. ദേ​വ​സ്വം ബോ​ർ​ഡ് ഹൈ​സ്കൂ​ളി​ലും എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം ഹാ​ളി​ലു​മാ​ണ് പോ​ളിം​ഗ് ബൂ​ത്തു​ക​ൾ.
എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​രു​ണ്‍ സി. ​ഗോ​വി​ന്ദ്, യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി​ജി​ത്ത് വി​ജ​യ​ൻ, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​ങ്ങോ​ട് എ​ന്നി​വ​രാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. മൂ​ന്നു പേ​രും സ്വ​ന്തം പാ​ർ​ട്ടി ചി​ഹ്ന​ത്തി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. സി​റ്റിം​ഗ് വാ​ർ​ഡ് നി​ല​നി​ർ​ത്താ​നു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ് എ​ൻ​ഡി​എ. വാ​ർ​ഡ് പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള പോ​രാ​ട്ട​മാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ​യും യു​ഡി​എ​ഫി​ന്‍റെ​യും. ക​ഴി​ഞ്ഞ​ത​വ​ണ എ​ൽ​ഡി​എ​ഫ് ര​ണ്ടാം സ്ഥാ​ന​ത്തും യു​ഡി​എ​ഫ് മൂ​ന്നാം സ്ഥാ​ന​ത്തു​മാ​യി​രു​ന്നു. 21 അം​ഗ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ എ​ൽ​ഡി​എ​ഫി​നാ​ണ് ഭൂ​രി​പ​ക്ഷ​മു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഭ​ര​ണ​ത​ല​ത്തി​ൽ ച​ല​ന​മു​ണ്ടാ​ക്കാ​ൻ പോ​കു​ന്നി​ല്ല.