മൂ​വാ​റ്റു​പു​ഴ-​പ​ണ്ട​പ്പി​ള​ളി-​കു​ത്താ​ട്ടു​കു​ളം റോ​ഡ് വി​ക​സ​നം: ലാ​ന്‍ഡ് അ​ക്വി​സി​ഷ​ന് പ്ര​ത്യേ​ക ഓ​ഫീ​സ് വേ​ണമെന്ന്
Tuesday, May 30, 2023 1:03 AM IST
മൂ​വാ​റ്റു​പു​ഴ: ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് ആ​ക്കം കൂ​ട്ടു​ന്ന മൂ​വാ​റ്റു​പു​ഴ - കൂ​ത്താ​ട്ടു​കു​ളം റോ​ഡി​ന്‍റെ വി​ക​സ​നം ധ്രു​ത​ഗ​തി​യി​ലാ​ക്കാ​ൻ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ലാ​ന്‍ഡ് അ​ക്വി​സി​ഷ​ൻ ഓ​ഫീ​സ് മൂ​വാ​റ്റു​പു​ഴ​യി​ൽ ആ​രം​ഭി​ക്ക​ണ​മെ​ന്ന് മു​ൻ എം​എ​ൽ​എ എ​ൽ​ദോ ഏ​ബ്ര​ഹാം. എം​സി റോ​ഡി​ന് സ​മാ​ന്ത​ര​മാ​യി ക​ട​ന്നു​പോ​കു​ന്ന റോ​ഡ് എ​റ​ണാ​കു​ളം-​തേ​ക്ക​ടി സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​ണ്. 20 മീ​റ്റ​ർ വീ​തി​യിൽ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ റോ​ഡ് നി​ർ​മി​ക്കാൻ സ്ഥ​ലം ഏ​റ്റെ​ടു​ക്കുന്നതിന് സ​ർ​വേ​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​ർ വേ​ണം. ഇ​തി​നാ​യി പ്ര​ത്യേ​ക ഓ​ഫീ​സും തു​റ​ക്ക​ണം. ര​ണ്ട് പ​തി​റ്റാ​ണ്ടി​ന് മു​ൻ​പ് സ്ഥാ​പി​ച്ച അ​തി​ർ​ത്തി ക​ല്ലു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​ന്നി​ല്ല. പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​വും തു​ട​ര​ന്വേ​ഷ​ണ​വും വേ​ണം. മൂ​വാ​റ്റു​പു​ഴ - കൂ​ത്താ​ട്ടു​കു​ളം റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്ത​ണ​മെ​ന്നും എ​ൽ​ദോ ഏ​ബ്ര​ഹാം ആ​വ​ശ്യ​പ്പെ​ട്ടു.