പി​ക്ക​പ്പും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്ക്
Tuesday, May 30, 2023 1:03 AM IST
കൂ​ത്താ​ട്ടു​കു​ളം: പി​ക്ക​പ്പ് വാ​നും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്. പാ​ല​ക്കു​ഴ മു​ഴ​ന്താ​ന​ത്ത് സു​നി​ലി (50)നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.15ഓ​ടെ കൂ​ത്താ​ട്ടു​കു​ളം ടാ​ക്സി സ്റ്റാ​ന്‍​ഡി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.
കൂ​ത്താ​ട്ടു​കു​ള​ത്തു​നി​ന്നും മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​ൻ നി​യ​ന്ത്ര​ണ​വി​ട്ട് എ​തി​ർ ദി​ശ​യി​ൽ നി​ന്നെ​ത്തി​യ ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ​നി​ന്നും റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ണ സു​നി​ലി​ന്‍റെ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.
പ​രി​ക്കേ​റ്റ സു​നി​ലി​നെ കൂ​ത്താ​ട്ടു​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.