ഇ​ട​ക്കൊ​ച്ചി​യി​ൽ കാ​ർ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ചു; ര​ണ്ടു​പേ​ർ​ക്കു പ​രി​ക്ക്
Tuesday, May 30, 2023 1:03 AM IST
പ​ള്ളു​രു​ത്തി: ഇ​ട​ക്കൊ​ച്ചി​യി​ൽ വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ര​ണ്ടു ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച് ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ഓ​ടെ ഇ​ട​ക്കൊ​ച്ചി സെ​ന്‍റ് ലോ​റ​ൻ​സ് പ​ള്ളി​ക്ക് മു​ൻ​വ​ശ​മാ​യി​രു​ന്നു അപകടം.
ഇ​രു​ച​ക്ര​വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന തൃ​ശൂ​ർ കാ​ട്ടു​കു​ള​ങ്ങ​ര വീ​ട്ടി​ൽ പോ​ൾ ജോ​സ്, ചോ​റ്റാ​നി​ക്ക​ര പു​ത്ത​ൻ​പു​ര​യി​ൽ അ​ഭി​ജി​ത്ത് എ​ന്നി​വ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. ഇ​രു​വ​ർ​ക്കും കാ​ലി​നാ​ണ് പ​രി​ക്ക്. അഭിജിത്തിന്‍റെ കാൽ ഒടിഞ്ഞിട്ടുണ്ട്. ഇ​രു​വ​രേ​യും നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ​രി​ക്കേ​റ്റ​വ​രു​ടെ നി​ല ഗു​രു​ത​ര​മ​ല്ല. ഓ​വ​ർ​ടേ​ക്ക് ചെ​യ്ത് വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ആ​ദ്യം ബൈ​ക്കി​ലും പി​ന്നീ​ട് ഡി​യോ സ്കൂ​ട്ട​റി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്കും സ്കൂ​ട്ട​റും ഏ​താ​ണ്ട് പൂ​ർ​ണ​മാ​യും, കാ​റി​ന്‍റെ മു​ൻ​വ​ശ​വും ത​ക​ർ​ന്നി​ട്ടു​ണ്ട്.
അ​പ​ക​ട​ത്തി​ൽ സ​മീ​പ​മു​ള്ള ചാ​യ​ക്ക​ട​യു​ടെ മ​തി​ലും ത​ക​ർ​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്ക് കാ​റി​ന​ടി​യി​ൽ കു​രു​ങ്ങി ബൈ​ക്ക് യാ​ത്രി​ക​ൻ തെ​റി​ച്ചു ദൂ​രേ​ക്ക് വീഴു​ക​യാ​യി​രു​ന്നു. പ​ള്ളു​രു​ത്തി പോ​ലീ​സും നാ​ട്ടു​കാ​രും ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് ബൈ​ക്ക് പു​റ​ത്തെ​ടു​ത്ത​ത്.