സേതുസാഗർ-1 അറ്റകുറ്റപ്പണിക്കായി ഷിപ്‌യാർഡിലേക്ക് മാറ്റി
Tuesday, May 30, 2023 1:03 AM IST
വൈ​പ്പി​ൻ: ക്ല​ച്ച് ത​ക​രാ​റി​യ​തി​നെത്തു​ട​ർ​ന്ന് ആ​റ​ര മാ​സ​ത്തോ​ള​മാ​യി ഫോ​ർ​ട്ടു വൈ​പ്പി​ൻ ജെ​ട്ടി​യി​ലെ മൂ​റിം​ഗി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന സേ​തു സാ​ഗ​ർ-1 എ​ന്ന റോ-റോ ജ​ങ്കാ​ർ ഇ​ന്ന​ലെ കൊ​ച്ചി​ൻ ഷിപ്‌യാർഡിന്‍റെ ഡ്രൈ ​ഡോ​ക്കി​ലേ​ക്ക് മാ​റ്റി.
ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നൊ​പ്പം വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ കൂ​ടി ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ജ​ങ്കാ​റി​ന്‍റെ ഉ​ട​സ്ഥ​രാ​യ കൊ​ച്ചി​ൻ കോ​ർ​പ​റേ​ഷ​ൻ മു​ൻ​കൈ എ​ടു​ത്താ​ണ് ഇ​പ്പോ​ൾ ജ​ങ്കാ​ർ ഷിപ്‌യാർഡിലേ​ക്ക് മാ​റ്റി​യ​ത്. ഒ​രു മാ​സ​ത്തിനു​ശേ​ഷം പ​ണി​ക​ൾ ക​ഴി​ഞ്ഞ് തി​രി​കെ സ​ർ​വീ​സി നി​റ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.
2022 ന​വം​ബ​ർ 14 നാ​ണ് സേ​തു സാ​ഗ​ർ ത​ക​രാ​റി​ലാ​യി സ​ർ​വീ​സ് നി​ർ​ത്തിവ​ച്ച​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് മും​ബൈ​യി​ൽ നി​ന്നും ആ​ളെ​ത്ത​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ആ​ദ്യം പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തൊ​ന്നും ന​ട​ന്നി​ല്ല. ഇ​തോ​ടെ ഒ​രു ജ​ങ്കാ​ർ മാ​ത്ര​മാ​യി തു​ട​ർ​ന്ന ജ​ങ്കാ​ർ സ​ർ​വീ​സി​ൽ യാ​ത്ര ദു​സ​ഹ​മാ​യി.
യാ​ത്രക്കാ​ർ സ​ഹി​കെ​ട്ട​തോ​ടെ വി​വി​ധ സം​ഘ​ട​ന​ക​ൾ സ​മ​രരം​ഗ​ത്ത് ഇ​റ​ങ്ങി. കോ​ർ​പറേ​ഷ​നെ​തി​രെ ശ​ക്ത​മാ​യ വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് അ​വ​സാ​നം ജ​ങ്കാ​ർ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ക​യ​റ്റാ​ൻ കോ​ർ​പ​റേ​ഷ​ൻ തയാ​റാ​യ​ത്.