കേ​സ​രി കോ​ള​ജ് ഈ ​വ​ർ​ഷം പ്ര​വ​ർ​ത്ത​നമാരംഭിക്കും
Tuesday, May 30, 2023 1:03 AM IST
പ​റ​വൂ​ർ: സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത കേ​സ​രി ബാ​ല​കൃ​ഷ്ണ​പി​ള്ള മെ​മ്മോ​റി​യ​ൽ കോ​ള​ജ് ഈ ​അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. കേ​സ​രി ബാ​ല​കൃ​ഷ്ണ​പി​ള്ള ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എ​സ്.​പി. നാ​യ​ർ, എ​സ്. ശ​ർ​മ എ​ന്നി​വ​ർ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം.​കോ​ള​ജി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
ഒ​രു വ​ർ​ഷം മു​മ്പ് കോ​ളേ​ജ് ഏ​റ്റെ​ടു​ത്ത​താ​യി പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കു​ക​യും നി​ർ​വ​ഹ​ണ ചു​മ​ത​ല​ക്കാ​യി ഉ​ദ്യോ​ഗ​സ്ഥ​നെ നി​യ​മി​ക്കു​ക​യും ചെ​യ്തു. എ​ന്നി​ട്ടും അ​ധ്യ​യ​നം ആ​രം​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ തു​ട​ർ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ സ​ർ​ക്കാ​രി​ന് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. പു​തി​യ കോ​ഴ്സു​ക​ൾ അ​നു​വ​ദി​ക്കു​ക​യും കോ​ള​ജി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ അ​ധ്യാ​പ​ക​ർ, മ​റ്റ് സ്റ്റാ​ഫു​ക​ൾ എ​ന്നി​വ​രെ നി​യ​മി​ച്ച് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കു​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം തു​ട​ങ്ങാ​നാ​കു​മെ​ന്ന് ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.