പു​തി​യേ​ടം-തെ​ക്കും​ഭാ​ഗം റോ​ഡി​ന് 51 ല​ക്ഷം അ​നു​വ​ദി​ച്ചു
Tuesday, May 30, 2023 1:06 AM IST
കാ​ല​ടി: ശ്രീ​മൂ​ല​ന​ഗ​രം പ​ഞ്ചാ​യ​ത്തി​ൽ പു​തി​യേ​ടം തെ​ക്കും​ഭാ​ഗം ( തൃ​ക്ക​ണി​ക്കാ​വ്-​കു​ന്നു​വ​ഴി മ​ന​ക്ക​പ്പ​ടി റോ​ഡ്) റോ​ഡി​ന് പി​എം​ജി​എ​സ്‌​വൈ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 51 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സി. മാ​ർ​ട്ടി​ൻ അ​റി​യി​ച്ചു.
2013ൽ ​പി​എം​ജി​എ​സ്വൈ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ഞ്ചു വ​ർ​ഷ ഗ്യാ​ര​ണ്ടി​യോ​ടു കൂ​ടി നി​ർ​മി​ച്ച ഈ ​റോ​ഡ് ഗ്യാ​ര​ണ്ടി പി​രീ​ഡ് ക​ഴി​ഞ്ഞ് ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ ആ​യ​പ്പോ​ൾ ബെ​ന്നി ബ​ഹ​നാ​ൻ എം. ​പി​യോ​ടും, അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ​യോ​ടും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​വ​ശ്യ​പ്പെ​ട്ട​ത് പ്ര​കാ​ര​മാ​ണ് എം​പി​യു​ടെ പ​രി​ശ്ര​മ ഫ​ല​മാ​യി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി തു​ക അ​നു​വ​ദി​ച്ച​ത്.
റോ​ഡി​ന്‍റെ എ​സ്റ്റി​മേ​റ്റ് എ​ടു​ക്കു​ന്ന​തി​നാ​യി പ്ര​സി​ഡ​ന്‍റ് കെ.​സി. മാ​ർ​ട്ടി​ൻ, വാ​ർ​ഡ് മെ​മ്പ​ർ ഡാ​ർ​ലി ജീ​മോ​ൻ, പി​എം​ജി​എ​സ്‌​വൈ എ​സ്റ്റി​മേ​റ്റ് എ​ൻ​ജി​നീ​യ​ർ കെ.​ടി. സാ​ജ​ൻ, ഓ​വ​ർ​സി​യ​ർ സീ​ജ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. തി​രു​വൈ​രാ​ണി​ക്കു​ളം കാ​ഞ്ഞൂ​ർ പ​ള്ളി തു​ട​ങ്ങി​യ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള എ​ളു​പ്പ​ത്തി​ലു​ള്ള ഗ​താ​ഗ​ത മാ​ർ​ഗ​വും വാ​ഴ​ക്കു​ളം, കാ​ഞ്ഞൂ​ർ, ശ്രീ​മൂ​ല​ന​ഗ​രം പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന റോ​ഡും കൂ​ടി​യാ​ണ് പു​തി​യേ​ടം തെ​ക്കും​ഭാ​ഗം റോ​ഡ്.