ആ​മ​ചാ​ടി തേ​വന്‍റെ സ്മൃ​തി​മ​ണ്ഡ​പം നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Tuesday, May 30, 2023 1:07 AM IST
തൃ​പ്പൂ​ണി​ത്തു​റ: വൈ​ക്കം സ​ത്യാ​ഗ്ര​ഹ ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ മു​ന്ന​ണി പോ​രാ​ളി​ക​ളി​ലൊ​രാ​ളാ​യ ആ​മ​ചാ​ടി തേ​വ​ന്‍റെ സ്മൃ​തി മ​ണ്ഡ​പം ആ​മ​ചാ​ടി ദ്വീ​പി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡോ.​അം​ബേ​ദ്ക​റു​ടെ കൊ​ച്ചു​മ​ക​ൻ ആ​ന​ന്ദ് രാ​ജ് അം​ബേ​ദ്ക​ർ സ​മ​ർ​പ്പി​ച്ചു. വൈ​ക്കം സ​ത്യാ​ഗ്ര​ഹ​ത്തി​ന് ദേ​ശീ​യ പ്രാ​ധാ​ന്യം ഉ​ണ്ടാ​യി​രു​ന്ന​ത് കൊ​ണ്ടാ​ണ് മ​ഹാ​ത്മാഗാ​ന്ധി അ​ട​ക്ക​മു​ള്ള മ​ഹാ​ര​ഥ​ന്മാ​ർ വൈ​ക്ക​ത്ത് എ​ത്തി​യ​തെ​ന്നും ആ​മ​ചാ​ടി തേ​വന്‍റെ സ്മൃ​തി കു​ടീ​രം ഒ​രു ശ​ക്തി​ക്കും ത​ക​ർ​ക്കാ​ൻ​പ​റ്റാ​ത്ത വി​ധം പൂ​ർ​ണ​മാ​യും സം​ര​ക്ഷി​ക്കു​മെ​ന്നും സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.
കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​ സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ർ​മയി​ൽ നി​ന്നും മാ​ഞ്ഞുപോ​യ ധീ​ര​നാ​യ വി​പ്ല​വ​കാ​രി​യെ സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ ഉ​യ​ർ​ത്തി കാ​ട്ടു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ണ്ണി ക​പി​ക്കാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. സ​ജീ​ന്ദ്ര​ൻ, എംപി​മാ​രാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, ഹൈ​ബി ഈ​ഡ​ൻ, ജെ​ബി മേ​ത്ത​ർ, ഡിസിസി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ്, കെ. ​ബാ​ബു എംഎ​ൽഎ, വി.​ജെ.​ പൗ​ലോ​സ്, കെ​പി​സി​സി സെ​ക്ര​ട്ട​റി എ​സ്.​ അ​ശോ​ക​ൻ, യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഡൊ​മി​നി​ക് പ്ര​സ​ന്‍റേ​ഷ​ൻ, ആ​മ ചാ​ടി തേ​വ​ന്‍റെ മ​ക​ൻ കെ.​ടി. പ്ര​ഭാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
സ​മ്മേ​ള​ന​ത്തി​നു ശേ​ഷം കെ.​സു​ധാ​ക​ര​ൻ, ആ​ന​ന്ദ് രാ​ജ് അം​ബേ​ദ്ക​ർ, വി.​ഡി. സ​തീ​ശ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​മ ചാ​ടി​തേ​വ​ന്‍റെ വീ​ടി​നു മു​ന്നി​ൽ മൂ​ന്നു വൃ​ക്ഷ​ത്തൈ​ക​ളും ന​ട്ടു.