കൊച്ചിയില്‍ മാലിന്യം വലിച്ചെറിയുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും: കമ്മീഷണര്‍
Tuesday, May 30, 2023 1:07 AM IST
കൊ​ച്ചി: കൊ​ച്ചി​യി​ല്‍ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കെ. ​സേ​തു​രാ​മ​ന്‍. വാ​ക്ക് വി​ത്ത് ക​മ്മീ​ഷ​ണ​ര്‍ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ്ര​ഭാ​ത ന​ട​ത്ത​ത്തി​ല്‍ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ പ്ര​ദേ​ശ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശി​ച്ച​ത്.
പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കും. ജ​ന​ങ്ങ​ളു​ടെ സ്വാ​ര്‍​ഥ്യ താ​ല്പ​ര്യ​മാ​ണ് ന​ഗ​ര​ത്തി​ല്‍ ഇ​ത്ര​യും മാ​ലി​ന്യം കു​മി​ഞ്ഞു കൂ​ടാ​ന്‍ കാ​ര​ണ​മാ​യ​ത്. ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കേ​ണ്ട സ​മ​യം ക​ഴി​ഞ്ഞു. നി​യ​മ ലം​ഘ​ക​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​കും. മാ​ലി​ന്യ​പ്ര​ശ്‌​ന​ത്തി​ല്‍ എ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ താ​ന്‍ നേ​രി​ട്ടു വി​ല​യി​രു​ത്തു​മെ​ന്നും ക​മ്മീ​ഷ​ണ​ര്‍ സേ​തു​രാ​മ​ന്‍ പ​റ​ഞ്ഞു. ക​മ്മീ​ഷ​ണ​ര്‍ പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി സം​സാ​രി​ച്ചു. അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍​മാ​രാ​യ സി. ​ജ​യ​കു​മാ​ര്‍, പി. ​രാ​ജ്കു​മാ​ര്‍, നോ​ര്‍​ത്ത് എ​സ്‌​ഐ ടി.​എ​സ്. ര​തീ​ഷ് എ​ന്നി​വ​ര്‍ പ്ര​ഭാ​ത ന​ട​ത്ത​ത്തി​ല്‍ ക​മ്മീ​ഷ​ണ​ര്‍​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.