മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ബ്ലോ​ക്ക് ഈ ​വ​ര്‍​ഷം നാ​ടി​ന് സ​മ​ര്‍​പ്പി​ക്കും: മ​ന്ത്രി
Tuesday, May 30, 2023 1:07 AM IST
ക​ള​മ​ശേ​രി: എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ബ്ലോ​ക്ക് ഈ ​വ​ര്‍​ഷം നാ​ടി​ന് സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പു​തു​താ​യി പ​ണി ക​ഴി​പ്പി​ച്ച ഫു​ഡ്‌​കോ​ര്‍​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഫു​ഡ് കോ​ര്‍​ട്ടി​ലി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​ര്‍ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ള്‍ വ​ലി​ച്ചെ​റി​യാ​തെ പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ളി​ല്‍ നി​ക്ഷേ​പി​ക്ക​ണം. അ​തി​നാ​യി ബി​ന്നു​ക​ള്‍ സ്ഥാ​പി​ക്ക​ണം.
മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഉ​ള്‍​പ്പെ​ടെ എ​ല്ലാ​യി​ട​ത്തും ശു​ചി​ത്വ​ത്തി​നൊ​പ്പം ക​ള​മ​ശേ​രി കാ​മ്പ​യി​ന്‍ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്നും ര​ണ്ടു​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ഏ​റ്റ​വും മി​ക​ച്ച മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ക്കി മാ​റ്റു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ഫു​ഡ് കോ​ര്‍​ട്ട് യാ​ഥാ​ര്‍​ഥ്യ​മാ​യ​തോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നും സൗ​ജ​ന്യ ഭ​ക്ഷ​ണം ല​ഭി​ക്കു​ന്ന രോ​ഗി​ക​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഭ​ക്ഷ​ണം ഇ​രു​ന്നു ക​ഴി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മാ​ണ് ല​ഭ്യ​മാ​കു​ന്ന​ത്. മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ എം​എ​ല്‍​എ ഫ​ണ്ടി​ല്‍ നി​ന്നും 20 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഫു​ഡ്കോ​ര്‍​ട്ട് നി​ര്‍​മി​ച്ച​ത്. 663 ച​തു​ര​ശ്ര അ​ടി, 415 ച​തു​ര​ശ്ര അ​ടി എ​ന്നി​ങ്ങ​നെ ര​ണ്ട് ഫു​ഡ്‌​കോ​ര്‍​ട്ടു​ക​ള്‍ അ​ഞ്ചു​മാ​സം കൊ​ണ്ട് പി​ഡ​ബ്ല്യു​ഡി​യാ​ണ് നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. ഒ​രേ​സ​മ​യം 100 പേ​ര്‍​ക്ക് ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​കു​ന്ന കെ​ട്ടി​ട​ത്തി​ന് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി, ജ​ല സൗ​ക​ര്യ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സീ​മ ക​ണ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​ഗ​ണേ​ഷ് മോ​ഹ​ന്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ര​ശ്മി രാ​ജ​ൻ, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ കെ.​കെ. ശ​ശി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.