കാ​ക്ക​നാ​ട് വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ര​ണ്ടു മ​ര​ണം
Tuesday, May 30, 2023 10:36 PM IST
കാ​ക്ക​നാ​ട്: കാ​ക്ക​നാ​ട് ക​ള​ക്ട​റേ​റ്റ് സി​ഗ്ന​ലി​ന് സ​മീ​പ​ത്തും പ​ള്ളി​ക്ക​ര റോ​ഡി​ൽ ബൈ​ബി​ൾ കോ​ള​ജി​ന് സ​മീ​പ​ത്തും ഇ​ന്ന​ലെ ഉ​ണ്ടാ​യ ര​ണ്ടു വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലാ​യി ര​ണ്ടു പേ​ർ മ​രി​ച്ചു. ക​ള​ക്ട​റേ​റ്റ് സി​ഗ്ന​ലി​ന് അ​ടു​ത്ത് കു​ന്നും​പു​റം റോ​ഡ് ഇ​ൻ​ഡ​സ് മോ​ട്ടോ​ഴ്സി​ന് സ​മീ​പം ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​നാ​യ അ​സം സ്വ​ദേ​ശി ബീ​ബേം (27) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കാ​ക്ക​നാ​ട് സി​ഗ്ന​ലി​ൽ​നി​ന്ന് വാ​ഴ​ക്കാ​ല ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ബൈ​ക്കി​നെ മ​റി​ക്ക​ട​ക്കു​ന്ന​തി​നി​ടെ ടാ​ങ്ക​ർ ലോ​റി ബൈ​ക്കി​ൽ ത​ട്ടു​ക​യും ബീ​ബേം ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന സിം​ഗ്സാ​റ്റ് പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇ​രു​വ​രും കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​രാ​ണ്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കാ​ക്ക​നാ​ട് - വാ​ഴ​ക്കാ​ല, സീ ​പോ​ർ​ട്ട് - എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പോ​ലീ​സും അ​ഗ്നി​ര​ക്ഷാ സേ​ന​യും സ്ഥ​ല​ത്തെ​ത്തി റോ​ഡ് ക​ഴു​കി​യ​തി​ന് ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.

കാ​ക്ക​നാ​ട് പ​ള്ളി​ക്ക​ര റോ​ഡി​ൽ ബൈ​ബി​ൾ കോ​ള​ജി​ന് സ​മീ​പ​ത്ത് ഇ​ന്ന​ലെ വൈ​കീ​ട്ട് ഏ​ഴോ​ടെ​യു​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ നേ​ര്യ​മം​ഗ​ലം സ്വ​ദേ​ശി അ​ല​ങ്ക​പൊ​ക്കം വീ​ട്ടി​ൽ എ.​ടി. രാ​ജേ​ഷ് (50) ആ​ണ് മ​രി​ച്ച​ത്. കാ​ക്ക​നാ​ട് റീ​ജീ​യ​ണ​ൽ കെ​മി​ക്ക​ൽ എ​ക്സാ​മി നേ​ഴ്സ് ല​ബോ​റ​ട്ട​റി (ആ​ഭ്യ​ന്ത​ര വ​കു​പ്പ്) ജീവന ക്കാരനാണ്. വീ​ട്ടി​ലേ​ക്ക് പോ​ക​വെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ടെ​ന്പോ​യെ മ​റി​ക​ട​ക്കാ​നു​ള​ള ശ്ര​മ​ത്തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഭാ​ര്യ: മി​നി രാ​ജേ​ഷ്. മ​ക്ക​ൾ: അ​ല​ൻ, ആ​ദി​ത്യ​ൻ.

അ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.