നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: 80.20 ശ​ത​മാ​നം പോ​ളിം​ഗ്
Wednesday, May 31, 2023 4:33 AM IST
കോ​ത​മം​ഗ​ലം: നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് തൃ​ക്കാ​രി​യൂ​ർ തു​ളു​ശേ​രി​ക​വ​ല ആ​റാം വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 80.20 ശ​ത​മാ​നം പോ​ളിം​ഗ്. ഇ​ന്നു രാ​വി​ലെ പ​ത്തി​ന് നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​ത്തി​ൽ വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കും.

ത്രി​കോ​ണ മ​ത്സ​രം ന​ട​ന്ന വാ​ർ​ഡി​ൽ വി​ജ​യ​പ്ര​തീ​ക്ഷ​യി​ലാ​ണ് മു​ന്ന​ണി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും. എ​ൻ​ഡി​എ​യു​ടെ ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​ങ്ങോ​ട്, എ​ൽ​ഡി​എ​ഫി​ൽ നി​ന്ന് അ​രു​ണ്‍ സി. ​ഗോ​വി​ന്ദ്, യു​ഡി​എ​ഫി​ന്‍റെ വി​ജി​ത്ത് വി​ജ​യ​ൻ എ​ന്നി​വ​രാ​ണ് പാ​ർ​ട്ടി ചി​ഹ്ന​ത്തി​ൽ ജ​ന​വി​ധി തേ​ടി​യ​ത്. തൃ​ക്കാ​രി​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ഹൈ​സ്കൂ​ൾ, എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലെ ബൂ​ത്തു​ക​ളി​ലാ​യി​രു​ന്നു വോ​ട്ടെ​ടു​പ്പ്. ആ​കെ​യു​ള്ള 1743 വോ​ട്ടി​ൽ 1398 വോ​ട്ടും രേ​ഖ​പ്പെ​ടു​ത്തി. ദേ​വ​സ്വം ബോ​ർ​ഡ് സ്കൂ​ൾ ബൂ​ത്തി​ൽ 759 വോ​ട്ടും എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം മ​ന്ദി​ര​ത്തി​ൽ 639 വോ​ട്ടു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ പ​ഞ്ചാ​യ​ത്ത് സ്ട്രോം​ഗ് റൂ​മി​ലാ​ണ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്ക് ഭൂ​രി​പ​ക്ഷം ഉ​ള്ള​ത് കൊ​ണ്ട് ഫ​ലം ഭ​ര​ണ​ത്തെ ബാ​ധി​ക്കി​ല്ല.