കോതമംഗലം: താലൂക്ക്തല അങ്കണവാടി പ്രവേശനോത്സവം നഗരസഭയിലെ വാളാടി തണ്ട് അങ്കണവാടിയിൽ നടത്തി. താലൂക്കിൽ 236 അങ്കണവാടികളിലും വിപുലമായിട്ടാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. വാളാടി അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവം ആന്റണി ജോണ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ കെ.കെ. ടോമി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.വി. തോമസ്, രമ്യ വിനോദ്, നഗരസഭാംഗം സിന്ധു ജിജോ, അങ്കണവാടി അധ്യാപിക രമ മോഹനൻ, സഹായി കെ. ഉഷ, സിഡിഎസ് ചെയർപേഴ്സണ് ജെസി ആന്റണി എന്നിവർ പ്രസംഗിച്ചു.
മൂവാറ്റുപുഴ: കഥയും പാട്ടും കളികളുമായി ’ചിരികിലുക്കം’ എന്ന പേരിൽ അങ്കണവാടി പ്രവേശനോത്സവം പായിപ്ര ഗവ. യുപി സ്കൂൾ അങ്കണവാടിയിൽ നടന്നു. പഞ്ചായത്തംഗം ജയശ്രീ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. അങ്കണവാടി അധ്യാപിക പി.കെ. സതി അധ്യക്ഷത വഹിച്ചു. സഹായി ടി.ടി. ഉഷ, പ്രധാനാധ്യാപിക വി.എ. റഹീമ ബീവി, അധ്യാപകരായ കെ.എം. നൗഫൽ, കെ.എം. അനീസ എന്നിവർ പ്രസംഗിച്ചു.
കൂത്താട്ടുകുളം: അങ്കണവാടി പ്രവേശനോത്സവത്തിന്റെ നഗരസഭതല ഉദ്ഘാടനം നഗരസഭാധ്യക്ഷ വിജയ ശിവൻ നിർവഹിച്ചു. നഗരസഭയിലെ 15 അങ്കണവാടികളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന കിഴകൊന്പ് വളപ്പ് അങ്കണവാടിയിലാണ് നഗരസഭതല ഉദ്ഘാടനം നടന്നത്. വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പ്രിൻസ് പോൾ ജോണ്, ഐസിഡിഎസ് സൂപ്പർവൈസർ ട്രീസാ രമ്യ, അങ്കണവാടി വർക്കർ പി.കെ. മിനി, തന്പി മയിലുംകടവിൽ, പി. അമ്മിണി, സിനി റെജി തുടങ്ങിയവർ പങ്കെടുത്തു.
കോലഞ്ചേരി: വടവുകോട് ബ്ലോക്ക് പൂതൃക്ക ഗ്രാമപഞ്ചായത്തിലെ 135 ആം നന്പർ മീന്പാറ അങ്കണവാടിയിൽ ഇന്നലെ നടന്ന പ്രവേശനോത്സവം (ചിരിക്കിലുക്കം) പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി .പി. വർഗീസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കെ. ജോർജ്, വാർഡ് മെന്പർ എം.വി. ജോണി, പൂതൃക്ക മെഡിക്കൽ ഓഫീസർ ഡോ. മിഥുൻ ബേബി, അങ്കണവാടി ടീച്ചർ ബോബി കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്ത് വാർഡ് 12ലെ അങ്കണ വാടിയിൽ പ്രവേശനോത്സവം നടത്തി. വാർഡ് മെന്പർ ശ്രീജ സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അങ്കണവാടിയിലെ സേതു ടീച്ചർ കുട്ടികൾക്ക്, പഴങ്ങളും മധുര പലഹാരങ്ങളും നൽകി കുട്ടികളെ അക്ഷരങ്ങളുടെ, വർണ്ണകൂട്ടുകളുടെ ലോകത്തേക്ക് സ്വീകരിച്ചു. ചടങ്ങിൽ സജീഷ് സി.ആർ., ടീന, ബ്ലോക്ക് മെന്പർ രാഖി പി.എസ്., എം.കെ. രാജു, ശ്രീകുമാർ, ലക്ഷ്മിക്കുട്ടിയമ്മ, സനിത ജയൻ, അശ്വതി, അതുല്യ രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.