ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ല്പി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ
Wednesday, May 31, 2023 4:37 AM IST
കൂ​ത്താ​ട്ടു​കു​ളം: റോ​ഡി​ൽ ക​ള​ഞ്ഞു കി​ട്ടി​യ പ​ണം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ല്പി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ​ക​യാ​യി. കൂ​ത്താ​ട്ടു​കു​ളം ബാ​പ്പുജി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് റോ​ഡി​ൽ കി​ട​ന്ന് കി​ട്ടി​യ നോ​ട്ടു​ക​ൾ കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച് ന​ൽ​കി​യ​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം സ്കൂ​ൾ വി​ട്ടു വ​രു​ന്പോ​ൾ കൂ​ത്താ​ട്ടു​കു​ളം റി​ല​യ​ൻ​സ് പ​ന്പി​ന് സ​മീ​പ​ത്തെ ഓ​ട​യ്ക്കു മു​ന്നി​ലാ​ണ് നോ​ട്ടു​ക​ൾ ചി​ത​റി കി​ട​ക്കു​ന്ന​ത് കു​ട്ടി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. 3000 രൂ​പ വ​രു​ന്ന അ​ഞ്ഞൂ​റി​ന്‍റെ നോ​ട്ടു​ക​ളാ​ണ് ഇ​വ​ർ​ക്ക് ല​ഭി​ച്ച​ത്.

പ​ണം എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് കൂ​ട്ടാ​യി ആ​ലോ​ചി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. ബാ​പ്പുജി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ എ​യ്ഞ്ച​ല സാ​റ സി​ബി, പ്ര​ത്യ​ക്ഷ ഷാ​ജു, അ​ഞ്ജ​ന സു​രേ​ഷ്, വൈ​ശാ​ഖി രാ​ജേ​ഷ്, ആ​ൻ​സ് മേ​രി ഷി​ബു, സോ​ജ​ൻ മാ​ത്യു, അ​നീ​വ് ജോ​ണ്‍ സ​ജി, അ​ല​ക്സ് ബി​ജോ, അ​രു​ന്ധ ബൈ​ജു, ആ​ദി​ൻ കൃ​ഷ്ണ എ​ന്നി​വ​രാ​ണ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്. കു​ട്ടി​ക​ളു​ടെ സ​ത്യ​സ​ന്ധ​ത​യെ പോ​ലീ​സ് അ​ഭി​ന​ന്ദി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ​ക്ക് ചാ​യ​യും ല​ഘു ഭ​ക്ഷ​ണ​വും ന​ൽ​കി​യാ​ണ് പോ​ലീ​സ് യാ​ത്ര​യാ​ക്കി​യ​ത്.