സെ​പ്റ്റേ​ജ് മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​മാ​യി
Wednesday, May 31, 2023 4:45 AM IST
കൊ​ച്ചി: ന​ഗ​ര​ത്തി​ലെ സെ​പ്റ്റേ​ജ് മാ​ലി​ന്യം ശാ​സ്ത്രീ​യ​മാ​യി സം​സ്‌​ക​രി​ക്കു​ന്ന​തി​നും അ​ന​ധി​കൃ​ത​മാ​യി സെ​പ്‌​റ്റേ​ജ് മാ​ലി​ന്യം ശേ​ഖ​രി​ച്ച് പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലും ത​ള്ളു​ന്ന​ത് ത​ട​യു​ന്ന​തി​നും വേ​ണ്ടി​യു​ള്ള ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​നം കൊ​ച്ചി ന​ഗ​ര​സ​ഭ ആ​രം​ഭി​ച്ചു.

മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​നു​ള്ള സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് http://mykochi.lsgkerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ഓ​ണ്‍​ലൈ​നാ​യി ബു​ക്ക് ചെ​യ്യാം. ഇ​തോ​ട​നു​ബ​ന്ധി​ച്ച് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂ​മും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സം​ശ​യ​ങ്ങ​ള്‍​ക്കാ​യി 9995433431 എ​ന്ന ന​മ്പ​റി​ല്‍ വി​ളി​ക്കാം. സെ​പ്‌​റ്റേ​ജ് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​ന് ഉ​പ​ഭോ​ക്താ​വി​ന് സൗ​ക​ര്യ​പ്ര​ദ​മാ​യ സ​മ​യം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്.

മാ​ലി​ന്യ ശേ​ഖ​ര​ണം മു​ത​ല്‍ സം​സ്‌​ക​ര​ണം വ​രെ​യു​ള്ള മു​ഴു​വ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സോ​ഫ്ട് വെ​യ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മോ​ണി​ട്ട​ര്‍ ചെ​യ്താ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കോ​ര്‍​പ​റേ​ഷ​ന്‍റെ ബ്ര​ഹ്മ​പു​രം, വി​ല്ലിം​ഗ്ട​ണ്‍ ഐ​ല​ൻ​ഡ്, എ​ളം​കു​ളം എ​ന്നീ പ്ലാ​ന്‍റു​ക​ളി​ലാ​യി പ്ര​തി​ദി​നം 5060 ലോ​ഡ് വ​രെ ഓ​രോ ദി​വ​സ​വും മാ​ലി​ന്യം സം​സ്‌​ക​രി​ക്കു​ന്ന​തി​ന് നി​ല​വി​ല്‍ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ലൈ​സ​ന്‍​സ് ന​ല്‍​കി​യി​രി​ക്കു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളി​ലും ജി​പി​എ​സ് സം​വി​ധാ​നം ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. നി​യ​മ​പ​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ ന​രു​ത്തി​യാ​ണ് വാ​ഹ​ങ്ങ​ള്‍​ക്ക് ലൈ​സ​ന്‍​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.