ഒ​രു നാ​ൾ​ മാ​ത്രം സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​റാ​യി റാ​ഷ്മോ​ൻ
Thursday, June 1, 2023 12:50 AM IST
ആ​ലു​വ: വി​ര​മി​ക്കാ​ൻ 24 മ​ണി​ക്കൂ​റു​ക​ൾ ബാ​ക്കി നി​ൽ​ക്കെ ആ​ലു​വ താ​ലൂ​ക്ക് റ​വ​ന്യൂ റി​ക്ക​വ​റി ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ സി.​എ. റാ​ഷ് മോ​ന് അ​പ്ര​തീ​ക്ഷി​ത ഉ​ദ്യോ​ഗ​ക്ക​യ​റ്റം. ഒ​രു വ​ർ​ഷം മു​മ്പേ കി​ട്ടേ​ണ്ട ഉ​ദ്യോ​ഗ​ക്ക​യ​റ്റം 364 ദി​വ​സം വൈ​കി​യെ​ങ്കി​ലും എ​ത്തി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് പു​തി​യ സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ.
ഇ​ന്ന​ലെ രാ​വി​ലെ അ​ങ്ക​മാ​ലി സി​വി​ൽ സ്റ്റേ​ഷ​നി​ലു​ള്ള ഓ​ഫീ​സി​ലെ​ത്തി പൊ​തു​മ​രാ​മ​ത്ത് ലാ​ൻ​ഡ് അ​ക്വി​സി​ഷ​ൻ എ​റ​ണാ​കു​ളം യൂ​ണി​റ്റി​ലെ സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​റാ​യി റാ​ഷ്മോ​ൻ ചു​മ​ത​ല​യേ​റ്റു. പു​തി​യ ക​സേ​ര​യി​ൽ ഒ​രു ദി​വ​സം ചെ​ല​വി​ട്ട ശേ​ഷം യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​ത്തി​നാ​യി ആ​ലു​വ​യി​ലേ​ക്ക് തി​രി​കെ​യെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൂ​ട്ട​മ​ശേ​രി​യി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ലി​യ വി​രു​ന്നും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.
മേ​യ് 31 നാ​ണ് സം​സ്ഥാ​ന​ത്ത് വി​ര​മി​ക്കു​ന്ന പ​തി​നാ​യി​ര​ത്തോ​ളം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ലൊ​രാ​യി റാ​ഷ് മോ​നും ഉ​ദ്യോ​ഗ​ത്തി​ൽ​നി​ന്ന് വി​ര​മി​ച്ച​ത്. 30 നു ​രാ​ത്രി എ​ട്ടോ​ടെ​യാ​ണ് ത​ഹ​സി​ൽ​ദാ​രാ​യി ഉ​ദ്യോ​ഗ​ക​യ​റ്റം ല​ഭി​ച്ച​താ​യി അ​റി​യി​പ്പ് ല​ഭി​ച്ച​ത്.