ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ സ​ന്തോ​ഷം പ​ങ്കി​ട്ട് കു​രു​ന്നു​ക​ള്‍
Thursday, June 1, 2023 12:53 AM IST
കൊ​ച്ചി: ആ​സ്റ്റ​ര്‍ മെ​ഡ്‌​സി​റ്റി​യി​ലെ പീ​ഡി​യാ​ട്രി​ക് ഇ​ന്‍റ​ന്‍​സീ​വ് കെ​യ​ര്‍ യൂ​ണി​റ്റ് കു​ട്ടി​ക​ള്‍​ക്കാ​യ് ന​ട​ത്തി​യ പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി. അ​തീ​വ സ​ങ്കീ​ര്‍​ണ അ​വ​സ്ഥ​യി​ല്‍​നി​ന്നു ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ കു​ട്ടി​ക​ള്‍​ക്കാ​യി ലൈ​വ് കാ​രി​ക്കേ​ച്ച​ര്‍, മാ​ജി​ക് ഷോ, ​ഫോ​ട്ടോ ബൂ​ത്ത്, മി​ക്കി മൗ​സ് കാ​ര്‍​ട്ടൂ​ണ്‍ ക​ഥാ​പാ​ത്രം എ​ന്നി​വ ഒ​രു​ക്കി​യി​രു​ന്നു. 25 ഓ​ളം കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ല്‍ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.
കു​ട്ടി​ക​ള്‍​ക്കാ​യ് സ്‌​കൂ​ള്‍ ബാ​ഗ്, നെ​യിം സ്ലി​പ് അ​ട​ക്ക​മു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ കൈ​മാ​റി. പീ​ഡി​യാ​ട്രി​ക് വി​ഭാ​ഗം ഡോ​ക്ട​ര്‍​മാ​രും ന​ഴ്‌​സിം​ഗ് സ്റ്റാ​ഫു​ക​ളും കു​ട്ടി​ക​ള്‍​ക്ക് പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ലേ​ക്കു​ള്ള ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.