തീപിടിത്തം: വൻതോതിലുള്ള പുക പരിഭ്രാന്തിക്കിടയാക്കി
Sunday, June 4, 2023 7:17 AM IST
അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി ടൗ​ണി​ലെ ഫ്രൂ​ട്സ് കടയിലെ ജീ​വ​ന​ക്കാ​ർ താ​മ​സി​ക്കു​ന്ന വീ​ടി​നോ​ട് ചേ​ർ​ന്ന് പു​റ​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന പ​ഴ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന പെ​ട്ടി​ക​ൾ​ക്ക് തീ​പി​ടി​ച്ചു. തൊ​ട്ട​ടു​ത്ത വീ​ടി​നും തെ​ങ്ങു​ക​ൾ​ക്കും തീ ​പി​ടി​ച്ചു.

ശ​ക്ത​മാ​യ ക​റു​ത്ത പു​ക ക​ണ്ടു നാ​ഷ​ണ​ൽ ഹൈ​വേ​യി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യ​ത് ഗ​താ​ഗ​തക്കു​രു​ക്ക് ഉ​ണ്ടാ​ക്കി. അ​ങ്ക​മാ​ലി അ​ഗ്നിര​ക്ഷാ നി​ല​യ​ത്തി​ൽനി​ന്നു സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.എ​സ്. ഡി​ബി​ൻ , അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ. ജി​ജി, അ​ബ്ദു​ൾ ന​സീ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സേ​നാം​ഗ​ങ്ങ​ൾ തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ചു. ആ​ലു​വ​യി​ൽനി​ന്നു ഫ​യ​ർ യൂ​ണി​റ്റ് എ​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം.