തൊഴി​ലാ​ളി​യു​ടെ കൊ​ല​പാതകം: ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ
Sunday, June 4, 2023 7:19 AM IST
വൈ​പ്പി​ൻ: നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​യാ​യ പ​റ​വു​ർ മാ​ക്ക​നാ​യി ക​ള​ത്തി​ൽ സാ​ബു വ​ർ​ഗീ​സ് (53 കൊ​ല​ചെ​യ്യ​പ്പെ​ട്ട കേ​സി​ല്‍ മ​റ്റൊ​രു പ്ര​തി കൂ​ടി അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം ക​ട​ക്കാ​വൂ​ർ പെ​രും​കു​ളം മെ​ഹ്റു​ന്നീ​സ മ​ൻ​സി​ലി​ൽ നി​ഷാ​ദ്(​അ​ൻ​വ​ർ 40) നെ ​ഞാ​റ​ക്ക​ൽ പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ മു​രു​ക്കും​പാ​ടം സ്വ​ദേ​ശി വി​ഷ്ണു(32) വി​നെ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി മു​രി​ക്കും​പാ​ടം ശ്മ​ശാ​ന​ത്തി​ന് അ​ടു​ത്തു വ​ച്ച് സാ​ബു വ​ർ​ഗ്ഗീ​സി​നെ മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം സ​മീ​പ​മു​ള്ള ഒ​രു പ​ഴ​യ ഷെ​ഡി​ൽ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.​പി​ന്നീ​ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കോ​യ​മ്പ​ത്തൂ​ർ ഭാ​ഗ​ത്തു​നി​ന്ന് ആ​ദ്യം വി​ഷ്ണു​വി​നെ​യും ഇ​ന്ന​ലെ നി​ഷാ​ദി​നെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.