താ​ഴെ ത​ട്ടി​ലു​ള്ള​വ​രെയും മ​ന​സി​ലാ​ക്കു​ന്ന​വ​രാ​ണ് മി​ക​ച്ച മാ​നേ​ജ്‌​മെ​ന്‍റ് വി​ദ​ഗ്ധ​ര്‍: ഡോ.​എം.​കെ.​ മു​നീ​ര്‍
Sunday, June 4, 2023 7:19 AM IST
കൊ​ച്ചി: ഏ​റ്റ​വും താ​ഴെ ത​ട്ടി​ലു​ള്ള​വ​രു​ടെ പോ​ലും വി​കാ​ര​വും പ്ര​ശ്‌​ന​ങ്ങ​ളും അ​റി​യു​ക​യും അ​തി​നു​ള്ള പ​രി​ഹാ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യും ചെ​യ്യു​ന്ന​വ​രാ​ണ് മാ​നേ​ജ്‌​മെ​ന്‍റ് രം​ഗ​ത്തെ മി​ക​ച്ച​വ​രെ​ന്ന് ഡോ.​ എം.​കെ.​ മു​നീ​ര്‍ എം​എ​ല്‍​എ. കേ​ര​ള മാ​നേ​ജ്‌​മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച മാ​നേ​ജ്‌​മെ​ന്‍റ് കാ​ഴ്ച​പ്പാ​ടു​ക​ള്‍; ഇ​തി​ഹാ​സം മു​ത​ല്‍ ആ​ധു​നി​ക​കാ​ലം വ​രെ എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള ച​ര്‍​ച്ചാ സ​ദ​സി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മൂ​ല്യാ​ധി​ഷ്ഠി​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സാ​ധി​ച്ചാ​ല്‍ വി​ജ​യം വ​രി​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​സ്റ്റം​സ് ആ​ന്‍​ഡ് ജിഎ​സ്ടി ​ചീ​ഫ് ക​മ്മീ​ഷ​ണ​ര്‍ ഡോ. ​കെ.​എ​ന്‍. രാ​ഘ​വ​ന്‍ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. ജി​യോ​ജി​ത്ത് ഫി​നാ​ന്‍​ഷ്യ​ല്‍ സ​ര്‍​വീ​സ​സ് സ്ഥാ​പ​ക​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ സി.​ജെ.​ ജോ​ര്‍​ജ്, എ​ഴു​ത്തു​കാ​രി ശ്രീ​കു​മാ​രി രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​രും ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു. ഡോ. ​കെ.​എ​ന്‍. ​രാ​ഘ​വ​ന്‍റെ പു​സ്ത​കം മ​ന്ത്രാ​സ് ഡോ. ​എം.​കെ.​ മു​നീ​ര്‍ പ്ര​കാ​ശ​നം ചെ​യ്തു. കേ​ര​ള മാ​നേ​ജ്‌​മെന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ കോ​ഫി ടേ​ബി​ള്‍ ബു​ക്ക് സി​ഗ്‌​നേ​ച്ച​ര്‍ ഡോ. ​കെ.​എ​ന്‍.​ രാ​ഘ​വ​ന്‍ പ്ര​കാ​ശ​നം ചെ​യ്തു.​കേ​ര​ള മാ​നേ​ജ്‌​മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡന്‍റ് ഡോ. ​നി​ര്‍​മ​ല ലി​ല്ലി, ഹോ​ണ​റ​റി സെ​ക്ര​ട്ട​റി അ​ല്‍​ജി​യേ​ഴ്‌​സ് ഖാ​ലി​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.