മാ​ലി​ന്യമു​ക്തം ന​വ​കേ​ര​ളം: തൃക്കാക്കരയിൽ ശു​ചീ​ക​ര​ണ യ​ജ്ഞം സം​ഘ​ടി​പ്പി​ച്ചു
Sunday, June 4, 2023 7:19 AM IST
കാ​ക്ക​നാ​ട് : മാ​ലി​ന്യ മു​ക്തം ന​വ​കേ​ര​ളം കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ൽ ശു​ചീ​ക​ര​ണ യ​ജ്ഞം സം​ഘ​ടി​പ്പി​ച്ചു. ഭാ​ര​ത് മാ​താ കോ​ള​ജ് തൃ​ക്കാ​ക്ക​ര, കെ​എം​എം കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് തൃ​ക്കാ​ക്ക​ര, സെ​ന്‍റ് പോ​ൾ​സ് കോ​ള​ജ് ക​ള​മ​ശേ​രി എ​ന്നീ കോ​ള​ജു​ക​ളി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം , ​എ​ൻ​സി​സി വി​ദ്യാ​ർ​ഥി​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. സീ ​പോ​ർ​ട്ട് - എ​യ​ർ​പോ​ർ​ട്ട് റോ​ഡ്, പൈ​പ്പ് ലൈ​ൻ ജം​ഗ്ഷ​ൻ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ കൂ​ടി കി​ട​ന്നി​രു​ന്ന മാ​ലി​ന്യ കൂ​മ്പാ​ര​ങ്ങ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ നീ​ക്കം ചെ​യ്തു. ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ന്റെ ഭാ​ഗ​മാ​യി നീ​ക്കം ചെ​യ്ത മാ​ലി​ന്യം തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യ്ക്ക് കൈ​മാ​റി.

മാ​ലി​ന്യ മു​ക്തം ന​വ​കേ​ര​ളം ക്യാ​മ്പ​യി​ന് സം​ബ​ന്ധി​ച്ച് ശു​ചി​ത്വ മി​ഷ​ൻ അ​സി. കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​ജെ. ലി​ജി വി​ശ​ദീ​ക​രി​ച്ചു. കെ.​എം.​എം കോ​ളേ​ജ് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​പ്രോ​ഗ്രാം ഓ​ഫീ​സ​ർ ബി​ജി​ത്ത്.​എം.​ശ​ങ്ക​ർ, ജി​ല്ലാ ശു​ചി​ത്വ മി​ഷ​ൻ റി​സോ​ഴ്സ് പേ​ഴ്സ​ൺ ജെ​യി​ൻ പോ​ൾ, ജി​ല്ലാ ശു​ചി​ത്വ മി​ഷ​ൻ റി​സോ​ഴ്സ് പേ​ഴ്സ​ൺ​മാ​രാ​യ മാ​യ​ദേ​വി, അ​ന്ന വ​ല​ന്‍റീ​ന, എം.​എ. മു​ഹ​മ്മ​ദ് മു​ബ​ഷീ​ർ , ശു​ചി​ത്വ മി​ഷ​ൻ ഇ​ന്‍റേൺ ബി​പി​ൻ ബാ​ല​കൃ​ഷ്ണ​ൻ, ടോം.​എ​സ്. ച​ങ്ങ​ള​ത്ത് എ​ന്നി​വ​ർ ക്ലീ​നിം​ഗി​ന് ഡ്രൈ​വി​ൽ പ​ങ്കെ​ടു​ത്തു.