ക​ണ​യ​ന്നൂ​ര്‍ താ​ലൂ​ക്ക് ഓ​ഫീ​സ് മാ​റ്റിസ്ഥാ​പി​ക്ക​ണ​മെ​ന്ന് വി​ക​സ​ന സ​മി​തി
Sunday, June 4, 2023 7:19 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ത​ന്നേ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന​തും തി​ര​ക്കേ​റി​യ​തു​മാ​യ ക​ണ​യ​ന്നൂ​ര്‍ താ​ലൂ​ക്ക് ഓ​ഫീ​സ് മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി. സ​ര്‍​ക്കാ​ര്‍ പു​തു​താ​യി ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള എ​യ​ര്‍ ഇ​ന്ത്യ ബി​ല്‍​ഡിം​ഗി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് യോ​ഗ​ത്തി​ന്‍റെ നി​ര്‍​ദേ​ശം. താ​ലൂ​ക്ക് ഓ​ഫീ​സ് സ്ഥ​ല​പ​രി​മി​തി​യി​ല്‍ ബു​ദ്ധി​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്നി​ട്ടു​ള്ള​ത്.

തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ ന​ട​പ്പാ​ത​ക​ള്‍ കൈ​യേ​റി മീ​ന്‍, മ​ത്സ്യം, ചാ​യ മു​ത​ലാ​യ​വ ക​ച്ച​വ​ടം ന​ട​ത്തു​ന്നു​ണ്ട്. ഇ​ത് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് യോ​ഗ​ത്തി​ല്‍ പ​രാ​തി ഉ​യ​ര്‍​ന്നു. കൊ​ച്ചി ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ കെ.​പി. വ​ള്ളോ​ന്‍ റോ​ഡി​ല്‍ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ള്‍​ക്ക് മു​ന്‍​വ​ശം വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ര്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ മ​ര​ട് മു​നി​സി​പ്പാ​ലി​റ്റി പ​രി​ധി​യി​ല്‍ നെ​ട്ടൂ​ര്‍ പ​ള്ളി മു​ത​ല്‍ ഐ​എ​ന്‍​ടി​യു​സി ജം​ഗ്ഷ​ന്‍ വ​രെ റോ​ഡ് അ​രി​കി​ല്‍ ക​ണ്ടെ​യ്‌​ന​ര്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തും അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു. അ​രൂ​ര്‍-​കു​മ്പ​ളം പാ​ല​ത്തി​ല്‍ വ​ഴി​വി​ള​ക്കു​ക​ള്‍ കാ​ല​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല. പ​ന​ങ്ങാ​ട് എ​സ്എ​ന്‍ ജം​ഗ്ഷ​ന്‍ മു​ത​ല്‍ തെ​ക്കു​ഭാ​ഗ​ത്ത് കാ​ന ഇ​ല്ലാ​ത്ത​തി​നാ​ല്‍ രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണെ​ന്ന പ്ര​ശ്‌​ന​വും വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ല്‍ പ​രി​ഗ​ണി​ച്ചു.

കു​മ്പ​ളം ര​വി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളും വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.