ആ​ലു​വ​യി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ അ​ഴി​ഞ്ഞാ​ടു​ന്നു
Sunday, June 4, 2023 7:22 AM IST
ആ​ലു​വ: ന​ഗ​ര​ത്തി​ലെ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് മു​ത​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ സ്ക്വ​യ​റി​ൽ വ​രെ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ശ​ല്യം വ​ർ​ധി​ക്കു​ന്ന​താ​യി പ​രാ​തി. ഇ​ത​ര സം​സ്ഥാ​ന വ​നി​ത​ക​ളും കൂ​ട്ടാ​ളി​ക​ളും ത​മ്മി​ൽ കഴിഞ്ഞ ദിവസം രാവിലെ നടന്ന കൂട്ട അടിയാണ് ഏ​റ്റ​വും പു​തി​യ സം​ഭ​വം.

റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ സ്ക്വ​യ​ർ മേ​ഖ​ല​യി​ൽ ലോ​ട്ട​റി വി​ല്പന​ശാ​ല​ക​ൾ കൂ​ണു​ക​ൾ പോ​ലെ മു​ള​ച്ചു പൊ​ങ്ങി​യ​തോ​ടെ ഇ​തി​നെ ചു​റ്റി​പ്പ​റ്റി​യാ​ണ് സം​ഘ​ങ്ങ​ൾ ത​മ്പ​ടി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ചാ​യ​ക്ക​ട അ​ട​ച്ചു ത​ക​ർ​ത്ത കാ​യ​നാ​ട്ട് ഷോ​പ്പിം​ഗ് കോ​പ്ല​ക്സി​ന് മു​ന്നി​ലും കൂട്ടമായി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ എ​ത്തു​ന്നു​ണ്ട്.

ലോ​ട്ട​റി എ​ടു​ക്കാ​ൻ വ​രു​ന്ന​വ​ർ മ​ത്സ​ര ഫ​ലം അ​റി​യു​ന്ന​ത് വ​രെ ഇ​വി​ടെ​യാ​ണ് ത​ങ്ങു​ന്ന​ത്. ഇതുമൂലം ട്രെ​യി​നി​ലെ​ത്തുന്ന നൂറുകണക്കിന് യാത്രക്കാർക്ക് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് ഇതിലേ ന​ട​ന്നു പോ​കാ​നും ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്നു​ണ്ട്.

കഴിഞ്ഞദിവസം കെഎ​സ്ആ​ർടിസി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രത്ത് ഇതരസംസ്ഥാനക്കാരുടെ സം​ഘം ചേ​രി​തി​രി​ഞ്ഞ് പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി​യിരുന്നു. ഇ​വ​രി​ൽനി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ സ്ത്രീ​ക​ൾ റോ​ഡി​ലൂ​ടെ ഓ​ടി​യ​പ്പോ​ൾ ഇ​ട​നി​ല​ക്കാ​ർ പി​ന്നാ​ലെ എ​ത്തി അ​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​ണ​മി​ട​പാ​ട് സം​ബ​ന്ധി​ച്ച് ഇ​വ​ർ​ക്കി​ട​യി​ൽ ത​ർ​ക്കം ന​ട​ക്കു​ന്ന​തും അ​ടി​പി​ടി ഉ​ണ്ടാ​കു​ന്ന​തും സ്ഥി​ര​മാ​ണ്. ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യും ന​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണ​മു​ണ്ട്. ‌ജ​ന​കീ​യാ​രോ​ഗ്യ​ത്തി​ന് വെ​ല്ലു​വി​ളി​യാ​യി​രി​ക്കു​ക​യാ​ണ് ഇ​വി​ടു​ത്തെ പാ​ത​യോ​ര​ങ്ങ​ൾ. പലയിടത്തും മു​റു​ക്കി​ത്തു​പ്പി ഇ​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ വെ​റു​പ്പോ​ടു​കൂ​ടി മാ​ത്ര​മേ ന​ട​ന്നു പോ​കാ​നാ​കൂ. ന​ട​പ്പാ​ത ചി​ല്ല​റ ലോ​ട്ട​റി വി​ല്പ​ന​ക്കാ​ർ കൈയേ​റി​യി​രി​ക്കു​ക​യാ​ണ്. ഈ ഭാഗങ്ങളിൽ തെരു വിലൂടെ നടക്കാൻ പോലുമാ കാത്ത സ്ഥിതിയാണ്.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗും ഇ​തോ​ടൊ​പ്പ​മു​ണ്ട്. എ​തി​ർ​വ​ശ​ത്തെ പാ​ത​യോ​രം ഓ​ട്ടോ​റി​ക്ഷ​ക​ളും ടാ​ക്സി​ക്കാ​റു​ക​ളും കൈയട​ക്കി​യി​രി​ക്കു​ക​യാ​ണ്. ആ​ലു​വ ന​ഗ​ര​സ​ഭ​യും പോ​ലീ​സും അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​ണ​മെന്ന് വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.