ഡ്യൂ​ട്ടി​ക്കി​ടെ മ​ദ്യ​പാ​നം: സ​സ്പെ​ൻ​ഷ​നി​ലാ​യ പോ​ലീ​സു​കാ​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി ഉണ്ടായേക്കും
Sunday, June 4, 2023 7:32 AM IST
കൊ​ച്ചി: ഡ്യൂ​ട്ടി​ക്കി​ടെ മ​ദ്യ​പി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി ഉ​ണ്ടാ​യേ​ക്കും. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തി​നു ശേ​ഷ​മാ​കും ന​ട​പ​ടി. പൊ​തു​സ്ഥ​ല​ത്ത് മ​ദ്യ​പി​ച്ച​തി​നെ​തി​രെ ഇ​രു​വ​ര്‍​ക്കു​മെ​തി​രെ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു.

എ​ആ​ര്‍ കാ​മ്പി​ല്‍ പ​ര​സ്യ മ​ദ്യ​പാ​നം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് കൊ​ച്ചി സി​റ്റി ഡി​സി​പി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.30ന് ​ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​ആ​ര്‍ കാ​മ്പി​ല്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.