മ​ഴ​യെ​ത്തും മു​മ്പേ പ​നി​യെത്തി
Sunday, June 4, 2023 7:32 AM IST
കൊ​ച്ചി: കാ​ല​വ​ര്‍​ഷം ആ​രം​ഭി​ക്കാ​നി​രി​ക്കേ ജി​ല്ല​യി​ല്‍ പ​നി​ബാ​ധി​ത​രു​ടെ എ​ണ്ണ​വും വ​ര്‍​ധി​ക്കു​ന്നു. അ​തി​നി​ടെ എ​ച്ച്1 എ​ന്‍1 ബാ​ധി​ച്ച് ഒ​രു മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ആ​റ് മാ​സ​ത്തി​നി​ടെ ഇ​ത് മൂ​ന്നാ​മ​ത്തെ മ​ര​ണ​മാ​ണ്. ഇ​ന്ന​ലെ മാ​ത്രം ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 669 പേ​രാ​ണ് പ​നി​ക്ക് ചി​കി​ത്സ തേ​ടി​യ​ത്. നി​ല​വി​ല്‍ 22 പേ​ര്‍ കി​ട​ത്തി ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ 1,968 പ​നി ബാ​ധി​ത​രാ​ണ് ജി​ല്ല​യി​ല്‍ ചി​കി​ത്സ തേ​ടി​യി​ട്ടു​ള്ള​ത്. ഇ​തി​ല്‍ 46 പേ​ര്‍​ക്ക് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ജി​ല്ല​യി​ല്‍ മ​ഴ​ക്കാ​ല പൂ​ര്‍​വ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ശു​ചീ​ക​ര​ണ ജോ​ലി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും കൊ​ച്ചി ന​ഗ​ര​ത്തി​ല​ട​ക്കം മാ​ലി​ന്യം കൂ​ടി​കി​ട​ക്കു​ന്ന​തും രോ​ഗ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഡെ​ങ്കി​പ്പ​നി​ക്കു പു​റ​മെ എ​ലി​പ്പ​നി, വൈ​റ​ല്‍ പ​നി, മ​ഞ്ഞ​പി​ത്തം, ചി​ക്ക​ന്‍​പോ​ക​സ് എ​ന്നി​വ​യും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ ഡെ​ങ്കി​പ്പ​നി രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ചി​ക​ത്സ തേ​ടി​യ 150 പേ​രി​ല്‍ 46 പേ​ര്‍​ക്കാ​ണ് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. 32 പേ​ര്‍​ക്ക് മ​ഞ്ഞ​പ്പി​ത്ത​വും, 8 പേ​ര്‍​ക്ക് ചി​ക്ക​ന്‍​പോ​ക്‌​സും സ്ഥിരീകരിച്ചു.