"വിദ്യാർഥികൾ പരിസ്ഥിതിസ്നേഹം പ്രയോഗത്തിൽ വരുത്തണം'
Monday, June 5, 2023 12:28 AM IST
പെ​രു​മ്പാ​വൂ​ർ: പ​രി​സ്ഥി​തി സ്നേ​ഹം വാ​ക്കു​ക​ളി​ൽ ഒ​തു​ങ്ങാ​തെ അ​ത് പ്ര​യോ​ഗ​ത്തി​ൽ വ​രു​ത്തു​ന്ന​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ​ങ്ക് വ​ഹി​ക്കാ​നു​ള്ള​ത് വി​ദ്യാ​ർ​ഥി ത​ല​മു​റ​യ്ക്കാ​ണ​ന്ന് അ​ഡ്വ. എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ. കേ​ന്ദ്ര സ​ർ​ക്കാ​ർ സോ​ഷ്യ​ൽ ഫോ​റ​സ്ട്രി വ​കു​പ്പ് മു​ഖേ​നെ ന​ട​പ്പാ​ക്കു​ന്ന ന​ഴ്സ​റി സ്കൂ​ൾ യോ​ജ​ന​യു​ടെ ‌ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ത​ണ്ടേ​ക്കാ​ട് ജ​മാ​അ​ത്ത് എ​ച്ച്എ​സ്എ​സി​ൽ ന​ട​ത്തി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സോ​ഷ്യ​ൽ ഫോ​റ​സ്ട്രി എ​റ​ണാ​കു​ളം ഡി​വി​ഷ​ൻ ഡെ​പ്യൂ​ട്ടി ക​ൺ​സ​ർ​വേ​റ്റ​ർ എ. ​ജ​യ​മാ​ധ​വ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സ്കൂ​ൾ മാ​നേ​ജ​ർ പി.​എ. മു​ഖ്താ​ർ, സോ​ഷ്യ​ൽ ഫോ​റ​സ്ട്രി പെ​രു​മ്പാ​വൂ​ർ റേഞ്ച് ഓ​ഫീ​സ​ർ ടി.​എം.​റ​ഷീ​ദ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ വി.​പി.​അ​ബൂ​ബ​ക്ക​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.​ വി​ദ്യാ​ർ​ഥി​ക​ൾ 1,000 വൃ​ക്ഷ​ത്തെ​ക​ൾ വി​ത്തു​മു​ള​പ്പി​ച്ച് ഒ​രു വ​ർ​ഷ​ത്തോ​ളം പ​രി​പാ​ലി​ച്ച് ന​ട്ടു​വ​ള​ർ​ത്തു​ക​യോ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ക​യോ ചെ​യ്യു​ന്ന​താ​ണ് ഈ ​പ​ദ്ധ​തി.