സ​മ​രംചെ​യ്ത പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ൽ​നി​ന്നു പി​ഴ​യീ​ടാ​ക്കണമെന്ന്
Tuesday, June 6, 2023 12:07 AM IST
ഉ​ദ​യം​പേ​രൂ​ർ: സെ​ക്ര​ട്ട​റി​ക്കെ​തി​രേ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ പ്ര​സി​ഡ​ന്‍റ് കു​ത്തി​യി​രു​ന്ന് സ​മ​രം ചെ​യ്ത സം​ഭ​വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ൽ നി​ന്ന് പി​ഴ​യീ​ടാ​ക്കാ​ൻ ശിപാ​ർ​ശ ചെ​യ്ത് ഓം​ബു​ഡ്സ്മാ​ൻ ജ​സ്റ്റി​സ് ഉ​ത്ത​ര​വി​ട്ടു.
ന​ട​ക്കാ​വ്-​മു​ള​ന്തു​രു​ത്തി റോ​ഡി​ൽ ന​ട​ത്തി​യ ശു​ചീ​ക​ര​ണ​ത്തി​ന് പ​ണ​മ​നു​വ​ദി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്തി​ലെ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ളും സെ​ക്ര​ട്ട​റി​യും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ ജ​നു​വ​രി 28ന് ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി​ത മു​ര​ളി ഓ​ഫീ​സി​ൽ കു​ത്തി​യി​രു​പ്പ് സ​മ​രം ന​ട​ത്തി​യ​ത്‌. ഇ​തി​നെ​തി​രേ യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് എം.​പി. ഷൈ​മോ​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് വാ​ദം കേ​ട്ട ശേ​ഷം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ ഓം​ബു​ഡ്സ്മാ​ൻ ജ​സ്റ്റി​സ് പി.​എ​സ്. ഗോ​പി​നാ​ഥ​ൻ ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ന്നെ അ​തേ പ​ഞ്ചാ​യ​ത്തി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി​യ​ത് പെ​രു​മാ​റ്റ ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് 1,000 രൂ​പ വ​രെ പി​ഴ​യീ​ടാ​ക്കാ​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ന​ൽ​കി​യ ശു​പാ​ർ​ശ​യി​ൽ പ​റ​യു​ന്ന​ത്. ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.