മാ​ഫി​യാ സം​ഘ​ത്തി​ലെ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
Wednesday, June 7, 2023 1:17 AM IST
ആ​ലു​വ: നൂ​റുകോ​ടി രൂ​പ​യു​ടെ വാ​യ്പ വാ​ഗ്ദാ​നം വി​ശ്വ​സി​ച്ചെ​ത്തി​യ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യെ തി​രു​ന​ൽ​വേ​ലി​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഒ​രു കോ​ടി അ​ഞ്ച് ല​ക്ഷം ത​ട്ടി​യ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട മാ​ഫി​യാ സം​ഘ​ത്തി​ലെ ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് തി​രു​ന​ൽ​വേ​ലി സ്വ​ദേ​ശി​ക​ളാ​യ അ​ഡ്വ. ന​ടേ​ശ​ൻ (47), രാ​ജേ​ഷ് പാ​ണ്ഡ്യ​ൻ (26) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ ര​ണ്ടു ദി​വ​സ​ത്തോ​ളം വേ​ഷം മാ​റി ന​ട​ന്ന് അ​റ​സ്റ്റു ചെ​യ്ത​ത്.
മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​ക്ക് 50 കോ​ടി രൂ​പ​യാ​ണ് ആ​ദ്യ ഗ​ഡു വാ​യ്പ​യാ​യി ഈ ​സം​ഘം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ​ത്. ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യും ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റും തി​രു​ന​ൽ​വേ​ലി​യി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. ത​ട്ടി​പ്പു​സം​ഘം 50 ല​ക്ഷ​ത്തി​ന്‍റെ ഡ്രാ​ഫ്റ്റ്‌ ന​ൽ​കി​യെ​ങ്കി​ലും ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് ഈ ​ഡ്രാ​ഫ്റ്റി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​പ്പോ​ൾ സം​ഘം ഇ​വ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. പി​ന്നീ​ട് വീ​ട്ടു​കാ​രി​ൽ നി​ന്ന് ഒ​രു കോ​ടി അ​ഞ്ചു ല​ക്ഷം രൂ​പ മോ​ച​ന​ദ്ര​വ്യം വാ​ങ്ങി​യ​ശേ​ഷ​മാ​ണ് മൂ​വാ​റ്റു​പു​ഴ​യി​ലേ​ക്ക് വി​ട്ട​യ​ച്ച​ത്.
പ​രാ​തി​ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ജി​ല്ലാ പോ​ലി​സ് മേ​ധാ​വി വി​വേ​ക് കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക സംഘം ​രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.
ര​ണ്ടു തവണയാ​യി ദി​വ​സ​ങ്ങ​ളോ​ളം നീ​ണ്ടുനി​ന്ന ഓ​പ്പ​റേ​ഷ​നി​ലാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി പി​ടി​കൂ​ടാ​നാ​യ​ത്. വ്യാ​പാ​രി​ക​ളു​ടെ വേ​ഷ​ത്തി​ലും മ​റ്റും ബൈ​ക്കി​ലും സൈ​ക്കി​ളി​ലും ക​റ​ങ്ങി ന​ട​ന്നാ​യിരുന്നു ഓ​പ്പ​റേ​ഷ​ൻ. പി​ടി​കൂ​ടു​ന്ന സ​മ​യം സം​ഘ​ത്തി​ന്‍റെ കൂ​ടെ ആ​യു​ധ​ധാ​രി​ക​ളാ​യ ബോ​ഡി ഗാ​ർ​ഡു​മു​ണ്ടാ​യി​രു​ന്നു.
കേ​ര​ള​ത്തി​ൽ ത​ന്നെ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​ര​മെ​ന്ന് റൂ​റ​ൽ പോ​ലീ​സ് പ​റ​ഞ്ഞു. ത​മി​ഴ്നാ​ടി​ന് പു​റ​ത്തു​ള്ള​വ​ർ​ക്ക് വാ​യ്പ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് സ​മീ​പി​ക്കു​ക​യും കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന മാ​ഫി​യാ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രാ​ണി​വ​ർ.
മി​നി​മം 100 കോ​ടി രൂ​പ​യാ​ണ് സം​ഘം വാ​യ്പ​യാ​യി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. ര​ണ്ട് ശ​ത​മാ​നം ര​ജി​സ്ട്രേ​ഷ​നും മ​റ്റു​മാ​ണെ​ന്ന് പ​റ​ഞ്ഞ് ആ​ദ്യം വാ​ങ്ങും. ആ​ധാ​രം, പ്രോ​മി​സ​റി നോ​ട്ട്, ചെ​ക്ക് എ​ന്നി​വ​യാ​ണ് ര​ജി​സ്ട്രേഷ​ൻ ന​ട​പ​ടി​ക​ൾ​ക്കാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. വി​ശ്വാ​സ്യ​ത ഉ​റ​പ്പാക്കാ​ൻ 100 കോ​ടി രൂ​പ​യു​ടെ ഡി​മാ​ൻഡ് ഡ്രാ​ഫ്റ്റ് കാ​ണി​ക്കു​ക​യും ചെ​യ്യും.
ത​മി​ഴ്നാ​ട്ടി​ലെ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സി​ലും ഇ​വ​ർ​ക്ക് ആ​ളു​ക​ളു​ണ്ട്. അ​വി​ടെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​ണെ​ന്ന് പ​റ​ഞ്ഞ് ചി​ല പേ​പ്പ​റു​ക​ളി​ൽ ഒ​പ്പി​ടു​വി​ക്കു​ക​യും ഡ്രാ​ഫ്റ്റ് കൈ​മാ​റി ര​ണ്ടു കോ​ടി രൂ​പ കൈ​പ്പ​റ്റി മു​ങ്ങു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. ന​ട​ന്ന​ത് ത​ട്ടി​പ്പാ​ണെ​ന്ന് തി​രി​ച്ച​റി​യു​മ്പോ​ഴേ​ക്കും സ​മ​യം വൈ​കി​യി​രി​ക്കും.
ത​ട്ടി​പ്പു​സം​ഘ​ത്തി​ന് കൊ​ടു​ത്ത ര​ണ്ടുശ​ത​മാ​നം തു​ക രേ​ഖാ​മൂ​ല​മു​ള്ള പ​ണ​മ​ല്ലാ​ത്ത​തി​നാ​ൽ പ​ല​രും പ​രാ​തി​യു​മാ​യി രം​ഗ​ത്തു വ​രാ​റി​ല്ല.
ത​ട്ടി​പ്പ് സം​ഘ​ത്തി​ന് പ​ണം കൈ​മാ​റാ​നെ​ത്തു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ മ​ന​സി​ലാ​ക്കി ഇ​ട​യ്ക്കു വ​ച്ച് ഇ​വ​രു​ടെ ആ​ളു​ക​ൾ പ​ണം മോ​ഷ്ടി​ച്ചു കൊ​ണ്ടു​പോ​കാ​റു​മു​ണ്ട്. പ​ണ​വു​മാ​യെ​ത്തു​ന്ന​വ​ർ​ക്ക് ഇ​വ​രു​ടെ പ്രവൃ​ത്തി​ക​ളി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചാ​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ടു​ക്കും.
നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ഇ​വ​ർ. ഡിവൈഎ​സ്പി വി.​ രാ​ജീ​വ്, ഇ​ൻ​സ്പെ​ക്ട​ർ ബേ​സി​ൽ തോ​മ​സ് എ​സ്​ഐമാ​രാ​യ ടി.​എം.​ സൂ​ഫി, സ​ന്തോ​ഷ് ബേ​ബി, രാ​ജേ​ഷ്, എഎ​സ്ഐ ശ്യാം​കു​മാ​ർ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ റോ​ണി അ​ഗ​സ്റ്റി​ൻ, ജോ​യി ചെ​റി​യാ​ൻ തു​ട​ങ്ങി​യ​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.