എ​സ്എ​ച്ച് മീ​ഡി​യ ക​പ്പ് 10 മു​ത​ല്‍ 12 വ​രെ
Thursday, June 8, 2023 1:02 AM IST
കൊ​ച്ചി: മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​യു​ള്ള ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റ് എ​സ്എ​ച്ച് മീ​ഡി​യ ക​പ്പ് സീ​സ​ണ്‍ മൂ​ന്ന് 10 മു​ത​ല്‍ 12 വ​രെ എ​സ്എ​ച്ച് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കും. ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം എ​റ​ണാ​കു​ളം പ്ര​സ്‌​ക്ല​ബി​ല്‍ ഹൈ​ബി ഈ​ഡ​ന്‍ എം​പി ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ശ്രീ​ജി​ത്ത് കൊ​ട്ടാ​ര​ത്തി​ലി​ന് ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്തു. മീ​ഡി​യ ക​പ്പി​ന്‍റെ അ​നി​മേ​റ്റ​ഡ് പ്ര​മോ വീ​ഡി​യോ പ്ര​കാ​ശ​നം ശ്രീ​ജി​ത്ത് കൊ​ട്ടാ​ര​ത്തി​ല്‍ നി​ര്‍​വ​ഹി​ച്ചു. പ്ര​സ് ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജീ​ഷ് ക​രു​ണാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തേ​വ​ര സേ​ക്ര​ഡ് ഹാ​ര്‍​ട്ട് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​ജോ​സ് ജോ​ണ്‍, ബാ​ബു ജോ​സ​ഫ്, മീ​ഡി​യ ക​പ്പ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സു​ജി​ത് നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. 50,000 രൂ​പ​യും ട്രോ​ഫി​യു​മാ​ണ് ഒ​ന്നാം സ്ഥാ​ന​ക്കാ​ര്‍​ക്ക് ല​ഭി​ക്കു​ക. ര​ണ്ടാം സ്ഥാ​ന​ക്കാ​ര്‍​ക്ക് 25,000 രൂ​പ​യു​ടെ ക്യാ​ഷ് പ്രൈ​സും ട്രോ​ഫി​യും ല​ഭി​ക്കും. ഒ​പ്പം ടൂ​ര്‍​ണ​മെ​ന്‍റി​ലെ മി​ക​ച്ച ബാ​റ്റ്‌​സ്മാ​ന്‍, ബൗ​ള​ര്‍, വി​ക്ക​റ്റ് കീ​പ്പ​ര്‍, ഫീ​ല്‍​ഡ​ര്‍ എ​ന്നി​ങ്ങ​നെ​യു​ള്ള വ്യ​ക്തി​ഗ​ത പ്ര​ക​ട​ന​ങ്ങ​ള്‍​ക്കും അ​വാ​ര്‍​ഡു​ക​ള്‍ ഉ​ണ്ട്. തേ​വ​ര സേ​ക്ര​ഡ് ഹാ​ര്‍​ട്ട് കോ​ള​ജ് എ​റ​ണാ​കു​ളം പ്ര​സ് ക്ല​ബു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് മീ​ഡി​യ ക​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.