ട്രോ​ളിം​ഗ് നി​രോ​ധ​നം ആ​രം​ഭി​ച്ചു; ലംഘിക്കുന്ന യാനങ്ങൾ കണ്ടുകെട്ടും
Friday, June 9, 2023 11:52 PM IST
കൊ​ച്ചി: 52 ദി​വ​സ​ത്തെ ട്രോ​ളിം​ഗ് നി​രോ​ധ​നം ഇ​ന്ന​ലെ അ​ര്‍​ധ​രാ​ത്രി നിലവിൽവന്നു. ജൂ​ലൈ 31 ന് അ​ര്‍​ധ​രാ​ത്രി വ​രെയാണ് നി​രോ​ധ​നം. ​നി​രോ​ധ​നം ലം​ഘി​ച്ച് ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ര്‍​പ്പെ​ടു​ന്ന മ​ത്സ്യ​ബ​ന്ധ​ന​യാ​ന​ങ്ങ​ളെ ക​ണ്ടു​കെ​ട്ടി നി​യ​മാ​നു​സൃ​ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് എ​റ​ണാ​കു​ളം മേ​ഖ​ല ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. നി​ല​വി​ല്‍ എ​റ​ണാ​കു​ളം ജി​ല്ല പ്ര​വ​ര്‍​ത്ത​ന മേ​ഖ​ല​യാ​ക്കി​യി​ട്ടു​ള്ള ഇ​ത​ര​സം​സ്ഥാ​ന യാ​ന​ങ്ങ​ള്‍ അതാതു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ട്രോ​ളിം​ഗ് നി​രോ​ധ​നം ആ​രം​ഭി​ക്കു​ന്ന സ​മ​യ​ത്തി​നു​ള്ളി​ല്‍ മ​ട​ങ്ങേ​ണ്ട​താ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ക​ര്‍​ശ​ന നി​ര്‍​ദേശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ത​ദ്ദേ​ശ യാ​ന​ങ്ങ​ള്‍ ഇ​ന്ന​ലെ അ​ര്‍​ധ​രാ​ത്രി​യോ​ടെ തി​രി​ച്ച് ക​ര​യി​ലെ​ത്തി. യാ​ന​ങ്ങ​ളു​ടെ റി​പ്പ​യ​റിം​ഗി​നും മ​റ്റു​മാ​യി ക​ട​ലി​ലൂ​ടെ സ​ഞ്ച​രി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ള്ള​വ​ര്‍ ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ മു​ന്‍​കൂ​ട്ടി​യു​ള്ള യാ​ത്രാ​നു​മ​തി നേ​ട​ണം.

ട്രോ​ളിം​ഗ് നി​രോ​ധ​ന​സ​മ​യ​ത്ത് ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​ന്ന ഇ​ന്‍​ബോ​ര്‍​ഡ് വ​ള്ള​ങ്ങ​ളോ​ടൊ​പ്പം ഒ​രു കാ​രി​യ​ര്‍ വ​ള്ളം മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. ഉ​പ​യോ​ഗി​ക്കു​ന്ന കാ​രി​യ​ര്‍ വ​ള്ള​ത്തി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ന്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ഫി​ഷ​റീ​സ് സ്‌​റ്റേ​ഷ​നി​ല്‍ യാ​ന ഉ​ട​മ​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്ക​ണം. ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​ന്ന എ​ല്ലാ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും കൈ​വ​ശം ബ​യോ​മെ​ട്രി​ക് ഐഡി കാ​ര്‍​ഡ് ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും ഫി​ഷ​റീ​സ് ഡെ​പ്യു​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.

തീ​ര​ദേ​ശ ഡീ​സ​ല്‍ പ​മ്പു​ക​ളി​ല്‍ നി​ന്ന് ട്രോ​ളിം​ഗ് നി​രോ​ധ​ന സ​മ​യ​ത്ത് മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ള്‍​ക്ക് ഡീ​സ​ല്‍ ന​ല്‍​കു​ന്ന​ത് കു​റ്റ​ക​ര​മാ​ണ്. എ​ന്നാ​ല്‍ പ​ര​മ്പ​രാ​ഗ​ത യാ​ന​ങ്ങ​ളാ​യ താ​ങ്ങു​വ​ള്ളം, മു​റി​വ​ള്ളം, ഫൈ​ബ​ര്‍ വ​ള്ളം, ഒബിഎം എ​ന്നി​വ​യ്ക്ക് ത​ട​സ​മി​ല്ലാ​തെ ഇ​ന്ധ​നം മ​ത്സ്യ​ഫെ​ഡി​ന്‍റെ ബ​ങ്കു​ക​ളി​ല്‍​നി​ന്ന് ന​ല്‍​കേ​ണ്ട​താ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്.

പ്ര​ധാ​ന​പ്പെ​ട്ട ഫോ​ണ്‍ ന​മ്പ​റു​ക​ള്‍:
ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് സെ​ല്‍,
ക​ള​ക്ട​റേ​റ്റ്,എ​റ​ണാ​കു​ളം (24 മ​ണി​ക്കൂ​ര്‍) :
0484 2423513, 8547610077.
കോ​സ്റ്റ് ഗാ​ര്‍​ഡ് ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​ര്‍
(24 മ​ണി​ക്കൂ​ര്‍): 1554 (ടോ​ള്‍ ഫ്രീ)
​ഫി​ഷ​റീ​സ് ക​ണ്‍​ട്രോ​ള്‍ റൂം, ​വൈ​പ്പി​ന്‍:
0484 2502768
ഫി​ഷ​റീ​സ് ക​ണ്‍​ട്രോ​ള്‍ റൂം, ​മു​ന​മ്പം: 8304010855