ആറാം വാര്‍ഷികം അടിപൊളിയാക്കാൻ കൊച്ചി മെട്രോ
Friday, June 9, 2023 11:52 PM IST
കൊ​ച്ചി: കൊ​ച്ചി മെ​ട്രോ നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചി​ട്ട് ഈ ​മാ​സം 17ന് ​ആ​റ് വ​ര്‍​ഷം തി​ക​യു​ന്നു. ആ​റാം വാ​ർ​ഷി​കം ആ​ഘോ​ഷ​മാ​ക്കാ​ൻ വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത്. സ​ര്‍​വീ​സി​നു തു​ട​ക്കം കു​റി​ച്ച ജൂ​ണ്‍ 17, ക​ഴി​ഞ്ഞ വ​ര്‍​ഷം മു​ത​ല്‍ കേ​ര​ള മെ​ട്രോ റെ​യി​ല്‍ ഡേ ​ആ​യാ​ണ് ആ​ച​രി​ച്ചു​വ​രു​ന്ന​ത്. ആ​റാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്കു പു​റ​മെ ഓ​ഫ​റു​ക​ളും കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ള്‍ നേ​ടാ​നു​ള്ള അ​വ​സ​ര​ങ്ങ​ളും ഒ​രു​ക്കു​ന്നു​ണ്ട്. കൊ​ച്ചി മെ​ട്രോ മെ​ഗാ ഫെ​സ്റ്റ് 2023 എ​ന്ന പേ​രി​ല്‍ ഇ​ന്നു മു​ത​ല്‍ മെ​ട്രോ സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും ഉ​ണ്ടാ​കും.
പി​റ​ന്നാ​ള്‍ ദി​ന​മാ​യ 17-ന് ​യാ​ത്ര​ക്കാ​ര്‍​ക്കാ​യി ടി​ക്ക​റ്റ് നി​ര​ക്കി​ല്‍ ഇ​ള​വു​ണ്ടാ​കും. അ​ന്നേ​ദി​വ​സം 20 രൂ​പ നി​ര​ക്കി​ല്‍ കൊ​ച്ചി മെ​ട്രോ​യി​ല്‍ യാ​ത്ര ചെ​യ്യാം. മി​നി​മം ടി​ക്ക​റ്റ് നി​ര​ക്കാ​യ 10 രൂ​പ അ​ന്നേ ദി​വ​സം തു​ട​രും. 30,40,50,60 രൂ​പ വ​രു​ന്ന ടി​ക്ക​റ്റു​ക​ള്‍​ക്ക് പ​ക​രം 17-ന് 20 ​രൂ​പ​യ്ക്ക് എ​ത്ര ദൂ​രം വേ​ണ​മെ​ങ്കി​ലും ഒ​രു ത​വ​ണ യാ​ത്ര ചെ​യ്യാം.
ഫെ​സ്റ്റും മ​ൽ​സ​ര​ങ്ങ​ളും
ഇ​ന്ന് ഇ​ട​പ്പ​ള്ളി മെ​ട്രോ സ്‌​റ്റേ​ഷ​നി​ല്‍ സാം ​അ​ക്കാ​ദ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് 1.30 വ​രെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി വി​വി​ധ ബോ​ര്‍​ഡ് ഗെ​യി​മു​ക​ളും നാ​ളെ ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ല്‍ ജെ​എ​ല്‍​എ​ന്‍ സ്‌​റ്റേ​ഡി​യം മെ​ട്രോ സ്‌​റ്റേ​ഷ​നി​ല്‍ ചെ​സ് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കും.
കൂ​ടാ​തെ ഭാ​ര​ത് പെ​ട്രോ​ളി​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഓ​പ്പ​ണ്‍ ക്വി​സ് മ​ത്സ​രം ന​ട​ത്തും. 17 ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പ്രി​ലി​മി​ന​റി റൗ​ണ്ടും തു​ട​ര്‍​ന്ന് സെ​മി​ഫൈ​ന​ലും ഫൈ​ന​ലും വൈ​റ്റി​ല മെ​ട്രോ സ്‌​റ്റേ​ഷ​നി​ല്‍ ന​ട​ക്കും. മു​ന്‍​കൂ​ട്ടി ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​ര്‍​ക്ക് മാ​ത്ര​മാ​ണ് അ​വ​സ​രം. ര​ജി​സ്‌​ട്രേ​ഷ​നും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കും +91 79076 35399 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം. 17 ന് ​ചി​ത്ര​ര​ച​നാ മ​ത്സ​ര​വും 15 വ​യ​സി​ല്‍ താ​ഴെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ചെ​സ് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.
11 മു​ത​ല്‍ 17 വ​രെ ആ​ലു​വ, ക​ള​മ​ശേ​രി, പാ​ലാ​രി​വ​ട്ടം, ക​ലൂ​ര്‍, എം​ജി റോ​ഡ്, ക​ട​വ​ന്ത്ര, വൈ​റ്റി​ല, വ​ട​ക്കേ​ക്കോ​ട്ട എ​ന്നീ എ​ട്ട് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ദ​ര്‍​ശ​ന വി​ല്‍​പ്പ​ന മേ​ള ന​ട​ക്കും. റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ സം​ഘ​ട​ന​യാ​യ എ​ഡ്രാ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 17ന് ​ക​ലൂ​ര്‍ സ്‌​റ്റേ​ഷ​നി​ല്‍ വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വി​പ​ണ​ന​മേ​ള ഒ​രു​ക്കും.
15-ന് ​കൊ​ച്ചി മെ​ട്രോ​യു​ടെ ട്രെ​യി​നു​ക​ളി​ല്‍ പ്ര​ശ​സ്ത കാ​ര്‍​ട്ടൂ​ണി​സ്റ്റു​ക​ള്‍ സ​ഞ്ച​രി​ച്ച് യാ​ത്ര​ക്കാ​രു​ടെ കാ​രി​ക്കേ​ച്ച​റു​ക​ള്‍ ത​ത്സ​മ​യം വ​ര​ച്ച് സ​മ്മാ​നി​ക്കും. 16ന് ​എ​സ്‌​സി​എം​എ​സ് കോ​ള​ജി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പൊ​തു​ഗ​താ​ഗ​ത കോ​ണ്‍​ക്ലേ​വ് സം​ഘ​ടി​പ്പി​ക്കും.
22 മു​ത​ല്‍ 25 വ​രെ വൈ​റ്റി​ല മെ​ട്രോ സ്‌​റ്റേ​ഷ​നി​ല്‍ ഫ്‌​ള​വ​ര്‍ ആ​ന്‍​ഡ് മാം​ഗോ ഫെ​സ്റ്റും ഒ​രു​ക്കു​ന്നു​ണ്ട്.