ബൈക്ക് മോ​ഷ​ണം; യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, June 9, 2023 11:52 PM IST
വൈ​പ്പി​ൻ: ഓ​ട്ട​ത്തി​നി​ടെ നി​ല​ച്ചു​പോ​യ സ്വ​ന്തം മോ​ട്ടോ​ർ സൈ​ക്കി​ൾ ഉ​പേ​ക്ഷി​ച്ച് റോ​ഡു​വ​ക്കി​ൽ ഇ​രു​ന്ന മ​റ്റൊ​രു മോ​ട്ടോ​ർ സൈ​ക്കി​ൾ മോ​ഷ്ടി​ച്ചു ക​ട​ന്ന യു​വാ​വി​നെ മു​ന​മ്പം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
പെ​രു​മ്പാ​വൂ​രി​ലെ പ്ലൈ​വു​ഡ് ഫാ​ക്ട​റി ജീ​വ​ന​ക്കാ​ര​നാ​യ ഇ​ടു​ക്കി കു​പ്പ​ച്ച​ണ്ടി ഇ​ട​പ്പ​റ​മ്പി​ൽ സ​നു(35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഉ​പേ​ക്ഷി​ച്ച ബൈ​ക്കി​ന്‍റ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചാ​ണ് പോ​ലീ​സ് മോ​ഷ്ടാ​വി​നെ തി​രി​ച്ച​റി​ഞ്ഞ​ത്. ഈ ​മാ​സം നാ​ലി​ന് ചെ​റാ​യി ബേ​ക്ക​റി വ​ള​വി​ൽ നി​ന്നാ​ണ് പ്ര​തി ബൈ​ക്ക് മോ​ഷ്ടി​ച്ച​ത്. ചെ​റാ​യി ക​ള​രി​ക്ക​ൽ സി​നോ​ജി​ന്‍റേ​താ​യി​രു​ന്നു മോ​ഷ്ടി​ക്ക​പ്പെ​ട്ട ബൈ​ക്ക്.
മു​ന​മ്പം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മോ​ഷ്ടാ​വ് സ്ഥ​ല​ത്ത് ഉ​പേ​ക്ഷി​ച്ച ബൈ​ക്കി​ന്‍റെ ആ​ദ്യ ഉ​ട​മ​യെ ക​ണ്ടെ​ത്തു​ക​യും അ​യാ​ളി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​മ​നു​സ​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.