17 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ര്‍​ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി​ക്ക് അം​ഗീ​കാ​രം
Friday, June 9, 2023 11:52 PM IST
കൊ​ച്ചി: ജി​ല്ല​യി​ലെ 17 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്പി​ല്‍ ഓ​വ​ര്‍ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള വാ​ര്‍​ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി​ക്ക് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗീ​കാ​രം ന​ല്‍​കി. ശു​ചി​ത്വ മാ​ലി​ന്യ സം​സ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 17 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 209 പ​ദ്ധ​തി​ക​ള്‍​ക്ക് അം​ഗീ​കാ​രം ന​ല്‍​കി. 13,41,64,174 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന ആ​സൂ​ത്ര​ണ സ​മി​തി യോ​ഗ​ത്തി​ലാ​ണ് അം​ഗീ​കാ​രം. ക​ഴി​ഞ്ഞ ആ​റി​ന് ചേ​ര്‍​ന്ന ആ​സൂ​ത്ര​ണ സ​മി​തി യോ​ഗ​ത്തി​ല്‍ 84 ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ര്‍​ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി​ക്ക് അം​ഗീ​കാ​രം ന​ല്‍​കി​യി​രു​ന്നു. മാ​ലി​ന്യ സം​സ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 1,078 പ്രോ​ജ​ക്ടു​ക​ളി​ലാ​യി 157 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ള്‍​ക്കും അം​ഗീ​കാ​രം ന​ല്‍​കി.
മാ​ലി​ന്യ സം​സ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളും ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ല്‍ ഏ​റ്റെ​ടു​ത്ത് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സ് പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക​മാ​യി ത​ന്നെ ജൈ​വ, അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ കൃ​ത്യ​മാ​യി സം​സ്‌​ക​രി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഭി​ന്ന​ശേ​ഷി സ്‌​കോ​ള​ര്‍​ഷി​പ്പ് എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും ല​ഭ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ഐ​സി​ഡി​എ​സ് ഓ​ഫീ​സ​റെ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി.