ഓ​പ്പ​റേ​ഷ​ന്‍ മ​ണ്‍​സൂ​ണ്‍: ഏ​ഴുപേ​ർ പി​ടി​യി​ല്‍
Friday, June 9, 2023 11:56 PM IST
കൊ​ച്ചി: ജി​ല്ല​യി​ലെ സ്‌​കൂ​ള്‍ കോ​ള​ജ് പ​രി​സ​ര​ങ്ങ​ളി​ലു​ള്ള ല​ഹ​രി സം​ഘ​ങ്ങ​ള്‍​ക്കെ​തി​രെ എ​ക്‌​സൈ​സ് ന​ട​ത്തു​ന്ന ഓ​പ്പ​റേ​ഷ​ന്‍ മ​ണ്‍​സൂ​ണ്‍ റെ​യ്ഡി​ല്‍ ഏ​ഴു പേ​ർ പി​ടി​യി​ലാ​യി. പ​റ​വൂ​ര്‍ എ​ക്‌​സൈ​സ് റേ​ഞ്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 22 കി​ലോ ക​ഞ്ചാ​വു​മാ​യി പ​റ​വൂ​ര്‍ കു​ഞ്ഞി​ത്തൈ സ്വ​ദേ​ശി ചു​ര​ക്കു​ഴി ജോ​സ് (30), ക​ള​മ​ശേ​രി സ്വ​ദേ​ശി കാ​വു​ങ്ക​ല്‍ ജ​യ (27), മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി ജ​ഗ​ന്‍ ബൈ​ജു (32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ല​ഹ​രി​ക്ക​ട​ത്തി​ന് ഉ​പ​യോ​ഗി​ച്ച ഒ​രു കാ​റും ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
മ​ട്ടാ​ഞ്ചേ​രി റേ​ഞ്ചി​ലെ തോ​പ്പും​പ​ടി മൂ​ല​ങ്കു​ഴി ഭാ​ഗ​ത്ത് ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ 35 ഗ്രാം ​എം​ഡി​എം​എ​യും 10 ഗ്രാം ​ക​ഞ്ചാ​വും സ​ഹി​തം കൊ​ച്ചി മൂ​ല​ങ്കു​ഴി സ്വ​ദേ​ശി പു​ത്ത​ന്‍​പ​റ​മ്പി​ല്‍ കെ​ന്ന​ത്ത് ഫ്രാ​ന്‍​സി​സ് (31) അ​റ​സ്റ്റി​ലാ​യി. എ​റ​ണാ​കു​ളം എ​ക്‌​സൈ​സ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ലൂ​ര്‍ ക​ട​വ​ന്ത്ര റോ​ഡി​ല്‍ ക​തൃ​ക്ക​ട​വ് പാ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്ന് എ​ട്ട് കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി ജീ​ബ​ന്‍ റാ​യി​റ്റ (27), കു​ന്ന​ത്തു​നാ​ട് സ​ര്‍​ക്കി​ള്‍ പ​രി​ധി​യി​ല്‍ എ​ക്‌​സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍​സി​ന്‍റെ ര​ഹ​സ്യ നീ​ക്ക​ത്തി​ല്‍ 6.5 ഗ്രാം ​ഹെ​റോ​യി​നു​മാ​യി പെ​രു​മ്പാ​വൂ​ര്‍ മാ​വും​ചു​വ​ട് ഭാ​ഗ​ത്ത് നി​ന്ന് അ​സം സ്വ​ദേ​ശി​യാ​യ സാ​ദി​ഖു​ല്‍ ഇ​സ്‌​ലാം (32), പ​റ​വൂ​ര്‍ ചേ​ന്ദ​മം​ഗ​ലം ചാ​ലി​യ​പ്പാ​ല​ത്ത് ആ​റു ഗ്രാം ​എം​ഡി​എം​എ​യും 12 ഗ്രാം ​ക​ഞ്ചാ​വു​മാ​യി മാ​വേ​ലി​ക്ക​ര ചാ​രും​മൂ​ട് സ്വ​ദേ​ശി അ​യി​നി വി​ള​യി​ല്‍ അ​ഖി​ല്‍ ച​ന്ദ്ര​ന്‍ (26) എ​ന്നി​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​താ​യി എ​ക്‌​സൈ​സ് അ​റി​യി​ച്ചു. ഓ​പ്പ​റേ​ഷ​ന്‍ മ​ണ്‍​സൂ​ണി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ഈ ​മാ​സം മാ​ത്രം 17 മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.