നി​ർ​ത്തി​യി​ട്ട കാ​റി​നു മു​ക​ളി​ൽ വൈ​ദ്യു​ത പോ​സ്റ്റ് ഒ​ടി​ഞ്ഞു​വീ​ണു
Friday, June 9, 2023 11:56 PM IST
ആ​ലു​വ: ശ​ക്ത​മാ​യ കാ​റ്റി​ൽ പ്ലാ​വി​ന്‍റെ ചി​ല്ല​യും വൈ​ദ്യു​ത പോ​സ്റ്റും ഒ​ടി​ഞ്ഞു​വീ​ണ് റോ​ഡി​ന​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ ബോ​ണ​റ്റ് ത​ക​ർ​ന്നു. കാ​റി​ൽ അ​പ​ക​ട സ​മ​യ​ത്ത് ആ​ളി​ല്ലാ​യി​രു​ന്നു. ഇ​തു​വ​ഴി ക​ട​ന്നു​പോ​യ ബൈ​ക്ക് യാ​ത്രി​ക​ൻ നി​മി​ഷ​ങ്ങ​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ര​ക്ഷ​പ്പെ​ട്ടു.
മു​പ്പ​ത്ത​ടം പോ​സ്റ്റോ​ഫീ​സി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ഉ​ണ്ടാ​യി. കാ​റ്റി​ൽ പ്ലാ​വി​ന്‍റെ ചി​ല്ല വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് ഒ​ടി​ഞ്ഞു​വീ​ണു. ഇ​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ വൈ​ദ്യു​തി പോ​സ്റ്റ് ര​ണ്ടി​ടി​ട​ത്താ​യി ഒ​ടി​ഞ്ഞ് മ​റി​ഞ്ഞ് കാ​റി​നു മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.
ഇ​ട​പ്പ​ള്ളി സ​രോ​വ​റി​ൽ വി​ജ​യ​ന്‍റേ​താ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​ർ. മു​പ്പ​ത്ത​ട​ത്ത് സ്ഥ​ലം വാ​ങ്ങി വി​ജ​യ​ൻ വീ​ട് നി​ർ​മി​ക്കു​ന്നു​ണ്ട്. ഇ​വി​ടെ​യ​ത്തി​യ വി​ജ​യ​ൻ കാ​ർ പാ​ർ​ക്ക് ചെ​യ്ത ശേ​ഷം വീ​ട് നി​ർ​മി​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് പോ​യ​പ്പോ​ഴാ​ണ് സം​ഭ​വം ന​ട​ന്ന​ത്.